തൃശൂർ കൈപ്പമംഗലത്ത് വൻ ലഹരിവേട്ട; ഇരുപത് ലക്ഷത്തോളം രൂപയുടെ എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ

വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെ വലയിൽ
Kaipamangalam Drug Bust
Kaipamangalam Drug Bust
Updated on: 
1 min read

തൃശൂർ: കൈപ്പമംഗലത്ത് ഇരുപത് ലക്ഷത്തോളം രൂപയുടെ രാസലഹരിയുമായി കുപ്രസിദ്ധ റൗഡിയും കൂട്ടാളിയും പിടിയിൽ. പെരിഞ്ഞനം വഴിയമ്പലം സ്വദേശി മിൻഷാദ്, ചക്കരപ്പാടം സ്വദേശി ഷജിൽ എന്നിവരാണ് അറസ്റ്റിലായത്. ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 39.390 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയില്‍ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്‌ലോര്‍ മാറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിശേഖരം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Summary

A station rowdy and his accomplice were arrested in Kaipamangalam, Thrissur, with MDMA worth around Rs 20 lakh concealed in their car during a joint raid by the DANSAF team and Kaipamangalam police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER