ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പുറത്തേക്ക് വീണു; തൃശൂർ കുട്ടനെല്ലൂരിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പൈപ്പുകൾ പിന്നിലേക്ക് തെറിച്ചു
Thrissur Kuttanellur Accident
Thrissur Kuttanellur Accident
Edited By:
Updated on
1 min read

തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തെറിച്ചുവീണ് പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന് ദാരുണാന്ത്യം. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി മാളിന് മുന്നിൽവെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഇരുമ്പ് പൈപ്പുകൾ ശക്തമായി വാഹനത്തിന്റെ പിന്നിലേക്ക് തെന്നിമാറി പുറത്തേക്ക് തെറിച്ചു. ഈ സമയം ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് പൈപ്പ് കുത്തിക്കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Thrissur Kuttanellur Accident
നൂറ്റാണ്ടുകളുടെ ഇഴയടുപ്പവുമായി കല്ലഞ്ചിറ കൈത്തറി; ഓണവിപണിയിൽ തിരക്കേറി പെരുവെമ്പിലെ നെയ്ത്ത് ഗ്രാമം
Thrissur Kuttanellur Accident
തൃശൂരിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു
Thrissur Kuttanellur Accident
പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയ ആളുടെ പിതാവിനു നേരെ തെരുവുനായ ആക്രമണം
Summary

A bike rider died tragically after iron pipes pierced his body following a sudden brake by a lorry in Thrissur Kuttanellur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com