മഴമരങ്ങൾ തണൽവിരിച്ച മാളക്കടവും മൺമറയുന്ന ജൂതസ്മൃതികളും; നീല ടർപോളിൻ ഷീറ്റിനുള്ളിൽ ശ്വാസംമുട്ടി ഒരു ചരിത്രസ്മാരകം

കയ്യേറ്റങ്ങളിൽ നിന്ന് ജനകീയ സമരങ്ങളിലൂടെ തിരിച്ചുപിടിച്ച സിനഗോഗ് വീണ്ടും നാശത്തിലേക്ക്
Jewish Synagoge Mala
Jewish Synagoge Mala
Updated on
2 min read

മാള: കഴിഞ്ഞ വർഷം ജൂൺ 12-നുണ്ടായ ശക്തമായ വേനൽമഴയിലും കനത്ത കാറ്റിലും തകർന്നുപോയതാണ് ചരിത്രസ്മൃതികളുറങ്ങുന്ന മാള ജൂതപ്പള്ളിയുടെ മേൽക്കൂര. അന്ന് താല്കാലിക സുരക്ഷയ്ക്കായി മുകളിൽ കെട്ടിയ നീല ടർപോളിൻ ഷീറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അങ്ങിനെ തന്നെ തുടരുകയാണ്. സ്വന്തം ഭൂതകാലത്തോടും ചരിത്രത്തോടും എന്നും കടുത്ത മുഖംതിരിച്ചു നിന്നിട്ടുള്ള മലയാളി സമൂഹത്തെ നോക്കി, ഈ പുരാതന ജൂതസ്മാരകം ഇപ്പോഴും വല്ലാത്തൊരു പുച്ഛത്തോടെ ചിരിക്കുന്നതുപോലെ തോന്നും അവിടെച്ചെന്നാൽ. ഒരുകാലത്ത് കടുത്ത കയ്യേറ്റവും അധികൃതരുടെ അവഗണനയും മൂലം പൂർണ്ണമായി നാശോന്മുഖമായ ഈ സിനഗോഗ് പ്രൗഢിയിലേക്ക് തിരിച്ചെത്തിയത് നിരവധി ജനകീയ സമരങ്ങളെ തുടർന്നായിരുന്നു. എന്നാൽ, ഇന്ന് വീണ്ടും കടുത്ത അവഗണന മാത്രമാണ് ഈ ജീവിക്കുന്ന ചരിത്രസ്മാരകത്തിന് വരുംതലമുറകൾക്കായി ബാക്കിവെക്കാനുള്ളത്.

Jewish Synagoge Mala
ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും (വിഡിയോ)

ഹീബ്രു ഭാഷയിലെ 'മൾഹ്അ' എന്ന പദം ലോപിച്ചുണ്ടായതാണ് 'മാള' എന്ന ദേശനാമം എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. മാളയുടെ തനതു സംസ്കാരത്തിനും വാണിജ്യ മുന്നേറ്റങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയവരാണ് പുരാതന കാലത്തു തന്നെ ഇവിടെ കുടിയേറിപ്പാർത്ത യഹൂദന്മാർ. അവർ കടുത്ത കച്ചവടക്കാരായിരുന്നു. തുകലും മറ്റ് വിലപിടിപ്പുള്ള ഉരുപ്പടികളും അവർ യഥേഷ്ടം വില്പന നടത്തി. തദ്ദേശീയരായ ആളുകളുമായി കൂട്ടുകച്ചവടത്തിനു പോലും അവർ തയ്യാറായ കഥകൾ മാളയുടെ മണ്ണിൽ ഇപ്പോഴും സജീവമാണ്.

Jewish Synagoge Mala
Jewish Synagoge Mala

1960-കളുടെ പകുതി വരെ മാളക്കടവിൽ നിന്നും കോട്ടപ്പുറം, മുനമ്പം, ചെറായി വഴി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ചും കൃത്യമായ ബോട്ട് സർവീസുകൾ ഉണ്ടായിരുന്നു. പിന്നീട് 1980-കളുടെ മധ്യകാലം വരെ കുണ്ടൂരിൽ നിന്ന് എറണാകുളം, പറവൂർ, കോട്ടപ്പുറം എന്നിവിടങ്ങളിലേക്കും ജനപ്രിയ യാത്രാ ബോട്ടുകൾ ഓടിയിരുന്നു. തോണിമാർഗ്ഗം വലിയ തോതിലുള്ള ചരക്കുഗതാഗതവും ഈ പാതകളിലൂടെ നടന്നുപോന്നിരുന്നു.

Jewish Synagoge Mala
ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

കേരളത്തിൽ ഒരുകാലത്ത് അനേകായിരം ജൂതരുണ്ടായിരുന്നു എന്നാണ് ചരിത്രം. 1901-ലെ ബ്രിട്ടീഷ് സെൻസസ് രേഖകളിൽ മാള പള്ളിയിൽ മാത്രം നൂറോളം പേർ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. മാളയിലെ വ്യാപാര മേഖലയിൽ വലിയ മേധാവിത്വമാണ് ഇവർക്കുണ്ടായിരുന്നത്. പുരാതന യഹൂദ കേന്ദ്രങ്ങളിലൊന്ന് എന്ന നിലയ്ക്ക് കേരള ചരിത്രത്തിൽ മാളയുടെ സ്ഥാനം അതീവ പ്രധാനമാണ്. ജൂതർ ആദ്യമെത്തിയത് മലബാറിലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിനു മുൻപ് 650-ൽ അവർ കൊടുങ്ങല്ലൂരിൽ എത്തിയിരുന്നു. ആയിരം വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ജില്ലയിലെ മാളയിൽ ഒരു ജൂത അധിവാസ കേന്ദ്രം സ്ഥാപിക്കപ്പെടുകയുണ്ടായെന്നാണ് ചരിത്രാന്വേഷകർ ഉറപ്പിച്ചുപറയുന്നത്. സെന്റ് തോമസ് കേരളത്തിലെത്തിയപ്പോൾ വരവേൽക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു എന്ന് പ്രമുഖ ജൂത ചരിത്രകാരനായ എസ്. കോടർ തന്റെ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. മാള പള്ളിയുടെ ചരിത്രം പഴയ 'പള്ളിപ്പാട്ടിന്റെ' രൂപത്തിൽ ഇന്നും ലഭ്യമാണ്. കൊടുങ്ങല്ലൂർ തമ്പുരാൻ, എല്ലാ സമൂഹത്തിൽപ്പെട്ടവരും തന്റെ നാട്ടിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതനുസരിച്ചാണത്രെ മാള പള്ളി സമൂഹം രൂപം കൊണ്ടത്. 1597-ലാണ് മാള പള്ളി സ്ഥാപിച്ചത്.

മട്ടാഞ്ചേരിക്ക് കിട്ടിയ പ്രശസ്തി മാളയ്ക്ക് എന്തുകൊണ്ട് നിഷേധിക്കപ്പെട്ടു?

പ്രശസ്ത ബ്രിട്ടീഷ്-ഇന്ത്യൻ പത്രപ്രവർത്തകയായ എഡ്ന ഫെർണാണ്ടസിന്റെ 'കേരളത്തിലെ അവസാനത്തെ യഹൂദർ' എന്നത് ചരിത്ര വിദ്യാർത്ഥികൾ വായിച്ചിരിക്കേണ്ട ശ്രദ്ധേയമായ പുസ്തകമാണ്. കൊച്ചി രാജാക്കന്മാരുടെ കാലത്ത് വന്ന യഹൂദരെ അവർ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാവിധ അവകാശങ്ങൾ നൽകുകയും ചെയ്തു. അവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്തു. പക്ഷെ, അവർക്കിടയിൽ പിന്നീട് ഉയർന്നുവന്ന ആഭ്യന്തര അസ്വാരസ്യങ്ങൾ വലിയ വൈരുദ്ധ്യമായി മാറി. മാളയിലെ ജൂതന്മാർ പൊതുവെ 'കറുത്ത ജൂതന്മാരായി' പരിഗണിക്കപ്പെട്ടു. ഈ കറുത്ത ജൂതന്മാരെ മട്ടാഞ്ചേരിയിലെ ധനാഢ്യരായ 'വെളുത്ത ജൂതന്മാർ' യഥാർത്ഥ ജൂതരായി അംഗീകരിക്കാൻ പോലും തയ്യാറായില്ല എന്നത് കയ്പേറിയ ചരിത്ര സത്യം.

Jewish Synagoge Mala
പുന്നത്തൂർ കോട്ടയിലെ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞു; പുതിയ 100 ഏക്കർ ആനത്താവളം വരുന്നു

കൊച്ചിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകപ്രസിദ്ധമാണ്. അതൊരു കേന്ദ്ര സംരക്ഷിത സ്മാരകമായി സർക്കാർ പരിപാലിക്കുന്നു. എന്നാൽ അതേ ചരിത്ര പ്രാധാന്യമുള്ള മാള സിനഗോഗ് ഇന്ന് ഓർമ്മകളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ടു ജൂതപ്പള്ളികളിൽ ഒന്ന് പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മാളയിലെ ഈ സിനഗോഗ് ആണ് എന്നു കൂടി അറിയുമ്പോഴാണ്, ഒരു ജനതയെന്ന നിലയിൽ നാം നമ്മുടെ സ്വന്തം ചരിത്രത്തോട് കാണിച്ച വലിയ നെറികേട് തിരിച്ചറിയുന്നത്. ഈ മഴക്കാലത്തെങ്കിലും ഈ നീല ടർപോളിൻ ഷീറ്റ് മാറ്റി, സ്മാരകത്തിന് ശാശ്വതമായ പരിഹാരം ഒരുക്കാൻ അധികൃതർ തയ്യാറാകുമോ എന്നാണ് വായനക്കാരും സാംസ്കാരിക ലോകവും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Summary

Shedding light on the cultural apathy toward historic preservation, the 16th-century Mala Synagogue in Thrissur remains covered under a temporary blue tarpaulin sheet months after severe rains layout damage to its traditional roof structure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com