തൃശൂർ പുഴയ്ക്കലിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് ഒഡീഷ സ്വദേശികളായ യുവാക്കൾ മരിച്ചു

മറ്റൊരു യുവാവിന് ഗുരുതര പരിക്ക്
 Ambulance Accident
Ambulance Accident
Updated on: 
1 min read

തൃശൂർ: തൃശൂർ പുഴയ്ക്കലിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒഡീഷ സ്വദേശികളായ ശുഭൻ ദാസ്, കിരൺ ദാസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ മറ്റൊരു യുവാവായ വെങ്കിടങ്ങ് സ്വദേശി കണ്ണന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പുഴയ്ക്കൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും ജോലിക്കിടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ചാവക്കാട് ഭാഗത്തുനിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസ് ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശുഭൻദാസിന്റെയും കിരൺ ദാസിന്റെയും ജീവൻ രക്ഷിക്കാനായില്ല.

Summary

In a tragic accident in Thrissur, two Odisha natives—Subhan Das and Kiran Das—lost their lives when an ambulance carrying a patient from Chavakkad rammed into their scooter near the Puzhakkal Nesto Supermarket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER