തൃശൂർ: ലോസ് ഏഞ്ചൽസിന്റെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് കേരളവുമായി, വിശേഷിച്ച് തൃശൂരുമായി ആഴത്തിലുള്ള വേരുകളാണുള്ളത്. 45 വയസ്സുകാരിയായ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥി നിത്യ രാമൻ നിലവിലെ മേയറായ കാൻ ബാസിനെ പരാജയപ്പെടുത്തിയാണ് ഈ ചരിത്ര വിജയം സ്വന്തമാക്കിയത്.
1981-ൽ ജനിച്ച നിത്യയുടെ അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എഞ്ചിനീയറായിരുന്നു. അമ്മയുടെ നാടായ തൃശൂരുമായി ഈ കുടുംബത്തിന് ശക്തമായ ബന്ധമാണുള്ളത്. തൃശൂരിൽ ജനിച്ച നിത്യ, അച്ഛൻ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ സമയത്ത് അമ്മയോടൊപ്പം തൃശൂരിലാണ് താമസിച്ചിരുന്നത്. നഗരത്തിലെ നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലായിരുന്നു എൽകെ.ജി മുതൽ ഒന്നാംക്ലാസ് വരെ പഠിച്ചത്. തുടർന്ന് ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശൂരിലെ വിവിധ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. തൃശൂർ പഴയനടക്കാവ് 'ശ്രീശ്രുതി' വീട്ടിൽ പ്രൊഫ. ടി.കെ. ദേവനാരായണന്റെ സഹോദരി പൗത്രിയാണ് നിത്യ രാമൻ. തൃശൂരിന്റെ മണ്ണുമായി ഇത്രയേറെ അടുപ്പമുള്ള ഒരാൾ അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ മേയർ പദവിയിലേക്കെത്തുന്നത് തൃശൂർ നിവാസികൾക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates