വാടാനപ്പള്ളി കടപ്പുറത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർത്തു; മൂന്ന് പ്രതികൾ പിടിയിൽ

ബാക്കി രണ്ടുപേർക്കായി വലവിരിച്ച് പൊലീസ്
Vadanappally Goonda Leader Murder Case
Vadanappally Goonda Leader Murder Case
Edited By:
Updated on: 
1 min read

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് ഗുണ്ടാ നേതാവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട ബിൻഷാദ്, റയീസ് എന്നീ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നും ഇവർക്കായി ഊർജ്ജിത തെരച്ചിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Vadanappally Goonda Leader Murder Case
കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായാണ് സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ക്രൂരമായ മർദ്ദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.

ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായത്. ഒളിവിൽ കഴിയുന്ന ബിൻഷാദ് ഉൾപ്പെടെയുള്ളവരും ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരാണ്. തർക്കം രൂക്ഷമായതോടെ ഇവർ സംഘം ചേർന്ന് ഇടിക്കട്ട ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സലാമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Summary

The police have arrested three individuals in connection with the brutal murder of a notorious gangster named Salam, whose body was discovered with severe injuries including broken ribs and genital trauma at Fazal Nagar beach in Vadanappally, Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com