നൂറ്റാണ്ട് പഴക്കമുള്ള സെന്റ് തോമസ് യുപി സ്കൂളിന് സ്വന്തം പേര് തിരിച്ചുകിട്ടി; നാലുവർഷം നീണ്ട പോരാട്ടത്തിന് വിരാമം

പേര് മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി സഭാ നേതൃത്വവും പൊതുജനങ്ങളും രംഗത്തുവന്നിരുന്നു
St Thomas UP School Thrissur
St Thomas UP School Thrissur
Edited By:
Updated on: 
1 min read

തൃശൂർ: വേലൂർ പഞ്ചായത്തിലെ പുലിയന്നൂരിലുള്ള നൂറ്റാണ്ട് പഴക്കമുള്ള സെന്റ് തോമസ് യുപി സ്കൂളിന് സ്വന്തം പേര് തിരിച്ചുകിട്ടി. സ്കൂളിന്റെ പേര് മാറ്റി ഉത്തരവിറക്കിയ സർക്കാർ നടപടി തിരുത്തി ഒടുവിൽ 'ഗവ. സെന്റ് തോമസ് യു.പി. സ്കൂൾ' എന്ന് പുനർനാമകരണം ചെയ്തതോടെയാണ് നാലുവർഷം നീണ്ട നിയമപോരാട്ടത്തിന് സമാപനമായത്. 1923-ൽ വേലൂർ ഫൊറോന പള്ളിയുടെ കീഴിൽ സ്ഥാപിച്ച ഈ സ്കൂൾ 2022 മെയ് മാസത്തിലാണ് സർക്കാർ ഏറ്റെടുത്തത്. തുടർന്ന് 'സെന്റ് തോമസ്' എന്ന പേര് ഒഴിവാക്കി 'പുലിയന്നൂർ ഗവൺമെന്റ് യു.പി. സ്കൂൾ' എന്നാക്കി മാറ്റുകയായിരുന്നു.

സ്കൂളിന്റെ പേരിൽ നിന്ന് 'സെന്റ് തോമസ്' ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സഭാ സംഘടനകളും സഭാംഗങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പേര് മാറ്റിയതിൽ പ്രതിഷേധിച്ച് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സർക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. 1923-ൽ സ്ഥാപിച്ച സ്കൂളിന്റെ യഥാർത്ഥ നാമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രചാരണ പരിപാടികളും നടന്നു.

വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇടപെടുകയും സ്കൂളിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ പ്രസക്തമായ വ്യവസ്ഥകൾ ബാധകമാക്കി 'ഗവ. സെന്റ് തോമസ് യു.പി. സ്കൂൾ, പുലിയന്നൂർ' എന്ന പേര് ഔദ്യോഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Summary

After a four-year legal and public struggle following its takeover, the historic St. Thomas UP School in Puliyannoor, Velur, Thrissur, has officially got its original name restored by the education department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER