

തൃശൂർ: തെരഞ്ഞെടുപ്പുകാലത്ത് ബിജെപി ഓഫീസിലേക്ക് ഒമ്പത് കോടി രൂപ കള്ളപ്പണമെത്തിച്ചെന്ന ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഇതുസംബന്ധിച്ച വെളിപ്പെടുത്തിയ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗതെത്തിയത് .പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് അദ്ദേഹം പരാതി നൽകി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എൽഡിഎഫ് സർക്കാർ രൂപീകരിച്ച എസ്‌ഐടി കൃത്യമായ അന്വേഷണത്തിന് തയ്യാറായില്ലെന്നും സതീഷ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തേക്ക് 40 കോടി രൂപ കൊണ്ടുവന്നിട്ടുണ്ടെന്നും അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പണം കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നുമാണ് പണം കൊണ്ടുവന്നയാളുടെ മൊഴി. കേസിലെ പ്രധാന സാക്ഷിയായ താൻ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയതാണെന്നും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. പരാതിയിൽ ഉചിതമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates