വനിതാ റെയിൽവേ ഗേറ്റ് കീപ്പർക്ക് നേരെ ക്രൂരമായ ആക്രമണം; തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു

Woman railway gatekeeper attacked
Woman railway gatekeeper attacked
Edited By:
Updated on: 
1 min read

തൃശൂർ: വടക്കാഞ്ചേരി പാർളിക്കാട് റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗേറ്റ് കീപ്പർക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. അടാട്ട് സ്വദേശിനിയായ വിദ്യയ്ക്കാണ് (37) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.25-ഓടെയായിരുന്നു സംഭവം.

ആക്രമണത്തിൽ നിലത്തുവീണ വിദ്യയുടെ തലയ്ക്ക് അക്രമി വീണ്ടും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. മൂന്നാം തവണയും തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെങ്കിലും വിദ്യ സമയോചിതമായി ഒഴിഞ്ഞുമാറിയതോടെയാണ് ഗുരുതരമായ പരിക്കും ജീവഹാനിയും ഒഴിവായത്.

Vidya
Vidya

ആക്രമണത്തിന് പിന്നാലെ വിദ്യ അപായ സൈറൺ മുഴക്കുകയും വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി ഇതിനകം രക്ഷപ്പെട്ടിരുന്നു. തലയിൽ നിന്ന് ചോരവാർന്ന് അവശനിലയിലായ വിദ്യയെ ഉടൻ തന്നെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയായ യുവാവിനെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary

A 37-year-old woman railway gatekeeper, Vidya of Adat, sustained severe head injuries after an unidentified man brutally attacked her with a stone at the Parlikkad railway gate in Wadakkanchery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER