കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
Young mother collapses and dies while breastfeeding baby
Young mother collapses and dies while breastfeeding baby
Edited By:
Updated on: 
1 min read

തൃശൂർ: ഗുരുവായൂരിൽ 28 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യയാണ് (31) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരം നടക്കും.

Summary

In a tragic incident in Guruvayur, Thrissur, a 31-year-old mother, Aishwarya, collapsed and died in the early hours of Thursday while breastfeeding her 28-day-old baby at her residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER