Bakrid Wishes in Malayalam 2026: ത്യാഗസ്മരണയില്‍ ബലിപ്പെരുന്നാള്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം

നേരത്തെ മെയ് 27 നാണ് പെരുന്നാളെന്ന് അറിയിച്ചിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ 28 നായിരിക്കും എന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.
Bakrid Malayalam Wishes 2026
ബലിപ്പെരുന്നാള്‍
Updated on
1 min read

Bakrid Malayalam Wishes:Messages and Greetings Ideas: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റേയും ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ബലിപ്പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. കേരളത്തില്‍ നാളെയാണ്(മേയ് 28) ബലിപ്പെരുന്നാള്‍. നേരത്തെ മെയ് 27 നാണ് പെരുന്നാളെന്ന് അറിയിച്ചിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ 28 നായിരിക്കും എന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.

ഇസ്ലാമിക് കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം നാളിലാണ് ബലി പെരുന്നാള്‍ വന്നെത്തുന്നത്. ബലിപെരുന്നാള്‍ വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പള്ളികളില്‍ പോയി നമസ്‌കരിച്ചും പരസ്പരം സ്നേഹവും സൗഹൃദവും പങ്കിട്ടും വിശ്വാസികള്‍ ഈ ദിനത്തെ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ സുദിനം

ആശംസകള്‍ നേരാം

Eid Mubarak

ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ

ഈദ് മുബാറക്ക്

സ്നേഹത്തിൻ്റെയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം നിറയ്ക്കുന്ന ബലി പെരുന്നാൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

എല്ലാവര്‍ക്കും ബക്രീദ് ദിനാശംസകള്‍

ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും ഓര്‍മ പുതുക്കി ഒരു ബലിപെരുന്നാള്‍ കൂടി, ആശംസകള്‍

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കും കുടുംബത്തിനും മേല്‍ എപ്പോഴുമുണ്ടാകട്ടെ, ബക്രീദ് ആശംസകള്‍..

ഈദുല്‍ അദ്ഹയുടെ ഈ പുണ്യദിനത്തില്‍, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ആശംസകള്‍..

ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അല്ലാഹു കൃപ ചെയ്യട്ടെ, ബക്രീദ് ആശംസകള്‍

തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു, ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

മനസിലെന്നും സ്നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ, ബക്രീദ് ആശംസകള്‍

നന്മയും സമാധാനവും നിറഞ്ഞ ഒരു ജീവിതം തേടിയെത്തട്ടെ,ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

ആരോഗ്യം, സമ്പത്ത്, സമാധാനം എന്നിവ നൽകി അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നു

ഈദ് മുബാറക്ക്, സന്തോഷം നിറഞ്ഞ ഒരു പെരുന്നാൾ ആശംസിക്കുന്നു

അല്ലാഹു നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും നിങ്ങൾ അർഹിക്കുന്ന സമാധാനം നൽകുകയും ചെയ്യട്ടെ

Summary

Bakrid Wishes in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com