diwali wishes 2026: 'ദീപങ്ങളുടെ ഉത്സവം'; ദീപാവലി ആശംസകള്‍ അറിയിക്കാം

ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.
Diwali
DiwaliAI gemini representative purpose only
Edited By:
Updated on: 
1 min read

ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കാനും പരസ്പര സഹായത്തിന്റെ മൂല്യം ഓര്‍മിക്കാനും ഈ ഉത്സവം അവസരമൊരുക്കുന്നു.

കാര്‍ത്തിക മാസത്തിലെ അമാവാസി തിഥിയുമായി ബന്ധപ്പെട്ടാണ് ഉത്തരേന്ത്യന്‍ പാരമ്പര്യത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. കേരളത്തില്‍ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ക്കുള്ളതുപോലെ ദീപാവലിക്കും സാംസ്‌കാരികമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷരീതികളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഉത്തരേന്ത്യയില്‍ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടക്കത്തിനും ലക്ഷ്മീ പൂജയ്ക്കും പ്രാധാന്യം നല്‍കുമ്പോള്‍ ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും ശ്രീകൃഷ്ണന്റെ നരകാസുരവധമാണ് ആഘോഷത്തിന്റെ പ്രധാന ഐതിഹ്യം. ഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കിടാന്‍ ഇതാ ആശംസകള്‍.

അജ്ഞതയുടെ ഇരുളകറ്റി അറിവിന്റെയും ഐശ്വര്യത്തിന്റെയും വെളിച്ചം മനസുകളിലേക്ക് പകരണമെന്ന സന്ദേശവുമായി എത്തിയ ഈ ദീപാവലി ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍

ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും വിജയങ്ങളും കൊണ്ടുവരട്ടെ

ദീപങ്ങളുടെ വെളിച്ചം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ. ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍

നിങ്ങളുടെ സ്വപ്‌നങ്ങള്‍ ശോഭയാര്‍ന്ന ദീപങ്ങള്‍ പോലെ പ്രകാശിക്കട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍

Diwali
'എണ്ണയിൽ ലക്ഷ്മീദേവിയും ജലത്തിൽ ഗംഗാദേവിയും', എന്താണ് 'ദീപാവലി കുളിക്കുക'?, മഞ്ഞൾക്കുളിയുമായുള്ള വ്യത്യാസമെന്ത്?; അറിയാം ഐതിഹ്യവും ആചാരവും
Diwali
ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

diwali wishes 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER