അനുഷ്‌കയെ കോഹ്ലി ഇങ്ങനെയാണ് വിളിക്കുന്നത്... 

സമൂഹമാധ്യമത്തില്‍ വളരെയേറെ ശ്രദ്ധനേടിയ ആ ട്വീറ്റിന് താഴെ കോഹ്ലി ഒരു കമന്റ് പറഞ്ഞു.
അനുഷ്‌കയെ കോഹ്ലി ഇങ്ങനെയാണ് വിളിക്കുന്നത്... 
Updated on: 
1 min read

ബോളിവുഡ് ബ്യൂട്ടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കുറച്ചേറെ കാലമായി ഇൗ പ്രണയ ജോഡികളുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 

അടുത്തിടെ വിരാട് കോഹ്ലിയും ആമിര്‍ ഖാനും ഒന്നിച്ചൊരു ടിവി ഷോയില്‍ പങ്കെടുത്തിരുന്നു. സീ ടിവിയിലെ ഒരു പ്രത്യേക സംഭാഷണ പരിപാടിയിലാണിവര്‍ പങ്കെടുത്തത്. സീ ടിവി, ഇവരുടെ സംഭാഷണ ശകലങ്ങളില്‍ ചിലത് ചാനലില്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 

സമൂഹമാധ്യമത്തില്‍ വളരെയേറെ ശ്രദ്ധനേടിയ ആ ട്വീറ്റിന് താഴെ കോഹ്ലി ഒരു കമന്റ് പറഞ്ഞു. 'നുഷ്‌കീ ഈസ് സൂപ്പര്‍ ഹോണസ്റ്റ്' എന്നായിരുന്നു അത്. ഇത് അനുഷ്‌കയെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയാണ്. മാത്രമല്ല.. ഞാനിതാദ്യമായാണ് പ്രണയത്തിലാവുന്നതെന്നും കോഹ്ലി ടിവി ഷോയ്ക്കിടെ പറയുന്നുണ്ട്. 

ഇതിലെ രസകരമായ സംഭവമെന്തെന്നു വെച്ചാല്‍ വളരെക്കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം തുറന്ന് പ്രവര്‍ത്തനമാരംഭിച്ച അനുഷ്‌കയുടെ വസ്ത്രസ്ഥാപനത്തിന്റെ പേര് നുഷ് എന്നായിരുന്നു. അപ്പോള്‍പ്പിന്നെ നുഷ്‌കി അനുഷ്‌കയല്ലാതെ പിന്നെയാര്.

ആമിറും കോഹ്ലിയും പങ്കെടുത്ത സീ ടിവിയുടെ ഷോ ഒക്ടോബര്‍ 15ന് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് സംപ്രേഷണം ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj with family
Rajinikanth
SS Rajamouli, Prithviraj
Vanaprastham, Kamal, Dr. Babasaheb Ambedkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com