അര്‍ജുനുമായുളള വിവാഹം?; ഒടുവില്‍ മൗനം വെടിഞ്ഞ് മലൈക 

ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെനാളുകളായി
അര്‍ജുനുമായുളള വിവാഹം?; ഒടുവില്‍ മൗനം വെടിഞ്ഞ് മലൈക 
Updated on: 
1 min read

ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറെനാളുകളായി. അടുത്തിടെ ഇരുവരുടെയും വിവാഹം ചര്‍ച്ച് വെഡ്ഡിംഗ് ആയിരിക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. വാര്‍ത്തകളോടോ ഗോസിപ്പുകളോടോ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. 

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അര്‍ജുനുമായി ചേര്‍ത്ത് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മലൈക. ചര്‍ച്ച് വെഡ്ഡിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; ''ഇല്ല. എല്ലാം മാധ്യമസൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കാണ്''.

പ്രണയത്തിന് രണ്ടാമതൊരവസരം നല്‍കുമോയെന്ന ചോദ്യത്തിനും മലൈകയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ' നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ആളുകളെ കണ്ടെത്താനും പ്രണയിക്കാനും അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ നിങ്ങള്‍ ചെയ്‌തെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഇനി നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ ആ സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ'. 

നേരത്ത വിവാഹമോചനത്തെക്കുറിച്ചും മകന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം കരീന കപൂറിന് നല്‍കിയ അഭിമുഖത്തില്‍ മലൈക വെളിപ്പെടുത്തിയിരുന്നു. 1998 ലാണ് മലൈകയും അര്‍ബാസും വിവാഹിതരാകുന്നത്. 2016 മാര്‍ച്ചിലാണ് ഇരുവരും വേര്‍പിരിയുകയും കഴിഞ്ഞ വര്‍ഷം മെയില്‍ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അര്‍ബാസ് ജോര്‍ജിയ ആന്‍ഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com