

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കഴിഞ്ഞു. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.
ഇന്നലെ വൈകുന്നേരം ലുലുമാളില്‍ നിന്നുമായിരുന്നു ആമിയുടെ മ്യൂസിക് ലോഞ്ച് നടത്തിയത്. റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസും റോബന്‍ റോച്ചയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ കമല്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കറുത്ത കുര്‍ത്തയും മെറ്റല്‍ ജിമിക്കിയുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍, ടൊവിനോ തോമസ്, മുരളീ ഗോപി തുടങ്ങിയവരെല്ലാം ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ കാണാം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates