

കൊച്ചി: മധുപാല് സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില് ടൊവീനോയ്ക്കൊപ്പം ശ്രദ്ധേയ വേഷം ചെയ്ത നിമിഷ സജയനും കയ്യടി. ചിത്രത്തില് സുപ്രധാന കഥാപാത്രമായ വക്കീലിനെയാണ് നിമിഷ അവതരിപ്പിക്കുന്നത്. സംവിധായകന് മധുപാലിനൊപ്പമാണ് ചിത്രത്തിന്റെ ആദ്യ പ്രദര്ശനം കാണാന് നിമിഷ എത്തിയത്. തന്റെ കഥാപാത്രം പ്രേക്ഷകര് ഏറ്റെടുത്തതിനെ നിറകണ്ണുകളോടെയാണ് താരം നന്ദി പറഞ്ഞത്. വിഡിയോ കാണാം
തന്റെ കഥാപാത്രം മനോഹരമാക്കിയതിന്റെ മുഴുവന് ക്രെഡിറ്റും മധുപാല് സാറിനാണെന്നായിരുന്നു നിമിഷയുടെ മറുപടി. തന്നെ കോടതിയില് കൊണ്ടുപോയി. അവരുടെ സെഷന്സ് ഒക്കെ കണ്ടുപഠിപ്പിച്ചു. ഇത് തന്റെ വക്കീല് എന്ന കഥാപാത്രത്തെ അനായസമായി അവതരിപ്പിക്കാന് സാധിച്ചു. അനു സിത്താരയാണ് ചിത്രത്തില് മറ്റൊരു നായിക. വക്കീല് കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോന്, സുധീര് കരമന തുടങ്ങിവര് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജീവന് ജോബ് തോമസ് തിരക്കഥ എഴുതിയ സിനിമ െ്രെകം ത്രില്ലറാണ് എന്നാണ് റിപ്പോര്ട്ടുകള്. ചിത്രത്തിന് പ്രേക്ഷകരില് നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates