ഈദ് മുബാറക്: ആരാധകര്‍ക്ക് ആശംസകളുമായി താരങ്ങള്‍

സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ആശംസകളുമായെത്തിയിരിക്കുന്നത്.
ഈദ് മുബാറക്: ആരാധകര്‍ക്ക് ആശംസകളുമായി താരങ്ങള്‍
Updated on: 
1 min read

റംസാന്‍ മുപ്പത് നൊയമ്പും പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ള വേള കൂടിയാണിത്. 

ഈ അവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങള്‍. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസയറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com