ഉയരെ, ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രം: ടി പത്മനാഭന്‍ 

നടി പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍
ഉയരെ, ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രം: ടി പത്മനാഭന്‍ 
Updated on: 
1 min read

നടി പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമായ ഉയരെ എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സിനിമയാണെന്നും ചെറുപ്പക്കാര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും ടി.പത്മനാഭന്‍ പറയുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ച ഈ സിനിമ വാഴ്ത്തുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു.

'ഏറെക്കാലം കൂടി ഞാനിന്ന് തീയേറ്ററില്‍ പോയി ഒരു സിനിമ കണ്ടു, ഉയരെ. എല്ലാ അര്‍ത്ഥത്തിലും ഇത് ഒരു മികച്ച സിനിമയാണെന്ന് പറയാന്‍ എനിക്ക് അശേഷം മടിയില്ല. ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ് ഈ സിനിമയുടെ പ്രമേയം. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനും വിജയം കൈവരിക്കാനുമുള്ള മനുഷ്യന്റെ അദമ്യമായ വാഞ്ചയെ ഈ സിനിമ വാഴ്ത്തുന്നു.'

'നമ്മുടെ ചെറുപ്പക്കാര്‍ അവശ്യം കാണേണ്ട ഒരു ചിത്രമാണിത്. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും സംവിധായകന്‍,നടീനടന്‍മാര്‍.ടെക്‌നീഷ്യന്‍മാര്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.'- പത്മനാഭന്‍ പറയുന്നു

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ പാര്‍വതിയെക്കൂടാതെ ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരിക്കാര്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com