കറുപ്പഴകുമായി ഐശ്വര്യ റായ്; വിമര്‍ശനവുമായി ഫാഷന്‍ ലോകം

കറുപ്പ് ടോപ്പ്, അതിനു മുകളിലായി കറുപ്പ് ബ്ലേസര്‍ ജാക്കറ്റ്. ഒപ്പം പ്ലെയ്ന്‍ ബ്ലാക്ക് പാന്റും ചേര്‍ന്നതോടെ അടിമുടി കറുപ്പ് വേഷത്തിലാണ് ഐശ്വര്യ എത്തിയത്
കറുപ്പഴകുമായി ഐശ്വര്യ റായ്; വിമര്‍ശനവുമായി ഫാഷന്‍ ലോകം
Updated on: 
2 min read

ആഞ്ജലീന ജോളി മുഖ്യവേഷത്തില്‍ എത്തുന്ന 'മെലെഫിഷന്റ്' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ശബ്ദം നല്‍കുന്നത് ഐശ്വര്യ റായ് ആണ്. സിനിമയുടെ ട്രെയിലര്‍ റിലീസിന് കറുപ്പ് ഔട്ട്ഫിറ്റിലാണ് താരം എത്തിയത്. എന്നാല്‍ ഫാഷന്‍ ലോകത്തിന് മുന്‍ ലോകസുന്ദരിയുടെ വസ്ത്രധാരണം അത്ര ഇഷ്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുയോജ്യമല്ലാത്തതും അനാകര്‍ഷണവും എന്നാണ് വിമര്‍ശനം.

കറുപ്പ് ടോപ്പ്, അതിനു മുകളിലായി കറുപ്പ് ബ്ലേസര്‍ ജാക്കറ്റ്. ഒപ്പം പ്ലെയ്ന്‍ ബ്ലാക്ക് പാന്റും ചേര്‍ന്നതോടെ അടിമുടി കറുപ്പ് വേഷത്തിലാണ് ഐശ്വര്യ എത്തിയത്.  ചര്‍മത്തിന് അനുയോജ്യമായ നിറത്തില്‍ മിതമായി ഫൗണ്ടേഷന്‍ ചെയ്ത്, കവിളുകള്‍ക്ക് ഇളം പിങ്ക് നിറം നല്‍കി മേക്കപ്. ഇരുവശത്തേയ്ക്കുമായി പകുത്തിട്ട് സിംപിള്‍ ഹെയര്‍സ്‌റ്റൈലും ചേര്‍ന്നതായിരുന്നു ലുക്ക്.

മേക്കപ്പിനെക്കുറിച്ച് പരാതിയില്ലെങ്കിലും ഔട്ട്ഫിറ്റ് പോരാ എന്ന് ഫാഷനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഇതിലും മികച്ച വസ്ത്രം ധരിക്കാമായിരുന്നു. പാന്റ് അനാകര്‍ഷണവും സ്യൂട്ടിനു യോജിക്കാത്തതുമാണ് എന്ന് അഭിപ്രായങ്ങളുണ്ട്. ഇവന്റുകളില്‍ പങ്കെടുക്കുമ്പോള്‍ ഐശ്വര്യ വസ്ത്രധാരണത്തില്‍ കൂടുതല്‍ മികവു പുലര്‍ത്തണമെന്നും ആഞ്ജലീന ജോളിയെ ഇക്കാര്യത്തില്‍ മാതൃക ആക്കണമെന്നും ആരാധകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com