'ചെക്ക സെവന്ത വാനം': മണിരത്‌നം ചിത്രത്തിന്റെ ട്രെയിലറെത്തി

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. 
'ചെക്ക സെവന്ത വാനം': മണിരത്‌നം ചിത്രത്തിന്റെ ട്രെയിലറെത്തി
Updated on: 
1 min read

വന്‍ താരനിരകളോടെ മണിരത്‌നം ചിത്രത്തിന്റെ ട്രെയിലറെത്തി. അരവിന്ദ് സാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, പ്രകാശ് രാജ്, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കര്‍ മണിരത്‌നം ഒരുക്കുന്ന ചിത്രമാണ് 'ചെക്ക സിവന്ത വാനം'. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിങ്ങി. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. 

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. പൊലീസ് ഓഫീസറായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് 2 മിനിട്ട് 47 സെക്കന്റുള്ള ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ജ്യോതികയ്ക്ക് പുറമെ, അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരും നായിക നിരയിലുണ്ട്.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്. സെപ്തംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com