ചോള രാജകുമാരിയായി മാളവിക മോഹൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സൂപ്പർ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്
ചോള രാജകുമാരിയായി മാളവിക മോഹൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ
Updated on: 
2 min read

മലയാളത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച് ബോളിവുഡ് താരമായി മാറിയ നടിയാണ് മാളവിക മോഹൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സൂപ്പർ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ ചോള രാജകുമാരിയായി അമ്പരപ്പിക്കുകയാണ് താരം. പുതിയ ഫോട്ടോഷൂട്ടിലാണ് താരം വ്യത്യസ്ത ലുക്കിൽ എത്തുന്നത്. 

പഴയകാലത്തെ ഓർമിപ്പിക്കുന്ന  ആഭരണങ്ങളും കസവ് സാരിയും അണിഞ്ഞ് നീളൻ മുടി അഴിച്ചിട്ട് രാജകുമാരിയായാണ്  താരം ഇരിക്കുന്നത്. കൂടാതെ താരത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിത്രത്തെ കൂടുതൽ മനോഹരിയാക്കുന്നുണ്ട്. എന്റെ ഉള്ളിലെ ചോള രാജകുമാരിയെ കണ്ടെത്തി എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. രോഹൻ ഷ്രസ്തയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നടി ശ്രന്ദ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് ശ്രിന്ദ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയയാണ് താരം. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് താരത്തിന്റെ പുതിയ ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com