ജൂണ്‍ 21 മുതല്‍ അമ്മിണിപ്പിള്ള തിയേറ്ററുകളില്‍

ജൂണ്‍ 21 മുതല്‍ അമ്മിണിപ്പിള്ള തിയേറ്ററുകളില്‍
Updated on: 
1 min read

നടന്‍ ആസിഫ് അലിക്കിത് നല്ല കാലമാണ്. കൈനിറയെ ചിത്രങ്ങളും ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളുമാക്കി താരം മുന്നേറുകയാണ്. വൈറസ് റിലീസ് ആയതിന് പിന്നാലെ പുതിയ ചിത്രവുമായി താരം എത്തുന്നു. ആസിഫ് വക്കീലായി അഭിനയിക്കുന്ന 'കക്ഷി അമ്മിണിപ്പിള്ള' ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും.

തലശ്ശേരിയിലെ ഒരു കോടതിയിലെ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിജയരാഘവന്‍, അശ്വതി മനോഹരന്‍, അഹമ്മദ് സിദ്ദിഖ്, ബേസില്‍ ജോസഫ്, മാമൂക്കോയ, സുധീഷ്, ഹരീഷ് കണാരന്‍, സുധി പറവൂര്‍, സരസ ബാലുശ്ശേരി, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സനിലേഷ് ശിവനാണ്. 

കക്ഷി അമ്മിണിപ്പിള്ള ഇന്റിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കും എന്‍ ആര്‍ ഫിലിംസും ചേര്‍ന്നാണ കേരളത്തിനു പുറത്തുള്ള തീയേറ്ററുകളിലെത്തിക്കുന്നത്. കേരളത്തിനു പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ജൂണ്‍ 21ന് റിലീസ് ചെയ്യും. മറ്റു രാജ്യങ്ങളില്‍ 28നാണ് ചിത്രം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
Khalifa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com