

തൃശൂര്‍: നടന് അനുപ് ചന്ദ്രന് വിവാഹിതനായി. ഗുരുവായൂര്‍ വെച്ച് ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നതോടെയാണ് അനൂപിന്റെ വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വിവാഹചിത്രങ്ങള്‍ വന്നതോടെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ അറിയിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ഥിയും അനൂപിന്റെ അടുത്ത സുഹൃത്തുമായ ബഷീര്‍ ബഷി കുടുംബസമേതം അനൂപിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആശംസകള്‍ അറിയിച്ച് ബഷീര്‍ ചിത്രം പങ്കുവെച്ചിരുന്നു.സിനിമയിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഞായറാഴ്ചയാണ് വിവാഹ വിരുന്ന്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അനൂപിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അനൂപായിരുന്നു. റിയാലിറ്റി ഷോ യിലൂടെയാണ് താരത്തിന്റെ കുടുംബത്തെ കുറിച്ചും മറ്റ് വിവരങ്ങളെല്ലാം പ്രേക്ഷകര്‍ അറിഞ്ഞത്. അനൂപ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന് ആരാധകര്‍ അറിഞ്ഞതും ഇതിലൂടെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates