

ആലപ്പുഴ: സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ഗൗതമി നായര്‍ വിവാഹിതയായി. സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് വരന്. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.
സെക്കന്റ് ഷോയ്ക്കുശേഷം ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി എത്തിയതാണ് ഗൗതമി നായരെ പ്രശസ്തയാക്കിയത്.
സെക്കന്റ് ഷോയ്ക്കുശേഷം ശ്രീനാഥ് ഗജേന്ദ്രന് സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കൂതറ എന്ന ചിത്രമായിരുന്നു. കൂതറ എന്ന ചിത്രത്തില്‍ ഗൗതമിയും അഭിനയിച്ചിരുന്നു. ചാപ്റ്റേഴ്സ്, ക്യാമ്പസ് ഡയറി എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഗൗതമി തന്റെ ബിരുദാനന്തരബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates