നരേന്ദ്രമോദിയോട് കിടപിടിക്കും ഈ അമിത് ഷാ; ഫസ്റ്റ് ലുക്ക് 

അമിത് ഷായുടെ വേഷത്തില്‍ എത്തുന്ന മനോജ് ജോഷിയുടെ ഫസ്റ്റ് ലുക്കുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 
നരേന്ദ്രമോദിയോട് കിടപിടിക്കും ഈ അമിത് ഷാ; ഫസ്റ്റ് ലുക്ക് 
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അമിത്ഷായായി വേഷമിടുന്നത് പ്രശസ്ത ബോളിവുഡ് താരം മനോജ് ജോഷി. അമിത് ഷായുടെ വേഷത്തില്‍ മനോജ് ജോഷിയുടെ ഫസ്റ്റഅ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ അമിത് ഷായായി വേഷമിടുന്നത് തനിക്ക് കിട്ടിയ വലിയ അവസരമാണെന്ന് മനോജ് ജോഷി പറഞ്ഞു. ഈ വേഷവുമായി ബന്ധപ്പെട്ട് സന്ദീപ് സിങ് വിളിച്ചപ്പോള്‍ തനിക്ക് രണ്ടാമത് ഒന്നും ആലോചിക്കേണ്ടി വന്നില്ല. അത്രമേല്‍ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ ആ കഥാപാത്രത്തിനെന്നും അദ്ദേഹം പറഞ്ഞു. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ കഠിനാദ്ധ്വാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ മോദിയായി വിവേക് ഒബ്‌റോയ് ആണ് വേഷമിടുന്നത്. യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ടാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും.

ബോമാന്‍ ഇറാനി, സെറീന വഹാബ്, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സഞ്ജയ് ദത്ത് വേഷമിട്ട ഭൂമിയാണ് ഇയാള്‍ സംവിധാനം ചെയ്ത് അവസാന ചിത്രം. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com