പേളിയും ശ്രീനിഷും വിവാഹിതരായി; ചിത്രങ്ങള്‍ 

നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി
പേളിയും ശ്രീനിഷും വിവാഹിതരായി; ചിത്രങ്ങള്‍ 
Updated on: 
2 min read

നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ആലുവ ചൊവ്വരപ്പളളിയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങുകളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹ സത്കാരം. മെയ്എട്ടിന് പാലക്കാട് വച്ച് ഹിന്ദു ആചാരപ്രകാരമുളള ചടങ്ങുകളും നടക്കും.

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം.

പേളി-ശ്രീനിഷ് വിവാഹത്തിന് മുമ്പ് നടന്ന പേളിയുടെ മെഹന്ദി-ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ 
വൈറലായിരുന്നു.സുഹൃത്തുക്കള്‍ ഒരുക്കിയ ബ്രൈഡല്‍ ഷവറിന് പിന്നാലെയാണ് വീട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. 


ആലുവയിലെ പേളിയുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം. പേളിയുടെ അടുത്ത സൂഹൃത്തുക്കളും ഇതില്‍ പങ്കെടുത്തിരുന്നു. വീടിന്റെ മുകളിലായി ഒരുക്കിയ സ്‌റ്റേജില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പേളിക്കായി സര്‍പ്രൈസ്
ഒരുക്കി. രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തെക്കുറിച്ച് ' എ നൈറ്റ് ടു റിമെമ്പര്‍'എന്നാണ് പേളി കുറിച്ചത്.സിനിമാതാരങ്ങളും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ ദീപ്തി സതി, ഷോണ്‍ റോമി, അഹാന തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com