പ്രമുഖ നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
പ്രമുഖ നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു 
Updated on: 
1 min read

തമിഴ് നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

1981ല്‍ അഭിനയം തുടങ്ങിയ രാജശേഖര്‍ റോബര്‍ട്ട് ആശീര്‍വാദത്തോടൊപ്പം ചേര്‍ന്നാണ് സംവിധാനത്തില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് പറവൈകൾ പലവിതം, മനസുക്കുൾ മതപ്പ്, ചിന്ന പൂവേ മെല്ലേ പേശ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി.

സിനിമയില്‍ തിരകഥാകൃത്തായും ഛായാഗ്രാഹകനായും രാജശേഖര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സീരിയലുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com