ബുംറയുമായി ഡേറ്റിംഗ്?; വിശദീകരണവുമായി അനുപമ 

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്
ബുംറയുമായി ഡേറ്റിംഗ്?; വിശദീകരണവുമായി അനുപമ 
Updated on: 
1 min read

മുംബൈ: ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും ചലച്ചിത്രതാരം അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അനുപമ.

'ബുംറയും ഞാനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്, അതില്‍ കൂടുതല്‍ ഒന്നുമില്ല.'-അനുപമ പറയുന്നു. നിലവില്‍ ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ബുംറ. ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com