മഞ്ജു വാര്യരുടെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സണ്ണി വെയ്‌നും. താരം തന്നെയാണ് ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. മഞ്ജുവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. മഞ്ജുവിനൊപ്പം പുതിയ സിനിമയില്‍ ഒപ്പുവെച്ചെന്നും ഏറെ ആവേശമുണ്ടെന്നുമാണ് താരം കുറിച്ചത്.
പുതുമുഖ സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസാണ് നിര്‍മാണ്. എന്നാല്‍ ഈ പ്രോജക്ട് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മഞ്ജുവിന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ആദ്യ തമിഴ് ചിത്രം അസുരന്‍ വന്‍ വിജയമായതോടെ മഞ്ജു രജനീകാന്തിന്റെ നായികയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗൗതമി നായരുടെ വൃത്തം, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്നിവയാണ് സണ്ണി വെയിന്റെ പുതിയ ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates