മൊറോക്കോ ചലച്ചിത്രമേള: സക്കറിയ മികച്ച സംവിധായന്‍

2018ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ നിരവധി നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു.
മൊറോക്കോ ചലച്ചിത്രമേള: സക്കറിയ മികച്ച സംവിധായന്‍
Updated on: 
1 min read

മൊറാക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ സക്കറിയ മുഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് പുര്‌സകാരം ലഭിച്ചത്. 

2018ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ നിരവധി നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. സൗബിന്‍ ഷാഹിര്‍, നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. സക്കറിയയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.  

തിരുവന്തപുരം അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ഫിപ്രസി പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com