
തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരമാണ് വിജയ്. ഇന്ന് 50ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. താരത്തിന്റെ ഏറ്റവും പണം വാരിയ 10 സിനിമകള്‍ പരിചയപ്പെടാം.
ദളപതി വിജയ് യുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിജയ് യുടെ ഏറ്റവും പണം വാരിയ ചിത്രം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 550 കോടി രൂപയില്‍ അധികമാണ് ചിത്രം നേടിയത്.
2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബിഗില്‍. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഫുട്‌ബോളിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം 321 കോടി രൂപയാണ് കളക്ട് ചെയ്തത്.
വിജയ് മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്രമാണ് മേര്‍സല്‍. 2017ല്‍ റിലീസ് ചെയ്ത ചിത്രം ആറ്റ്‌ലി തന്നെയാണ് സംവിധാനം ചെയ്തത്. 267 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയത്. 200 കോടി കടക്കുന്ന ആദ്യത്തെ വിജയ് ചിത്രമായും ഇത് മാറി.
2018ല്‍ തിയറ്ററില്‍ എത്തിയ ചിത്രമാണ് സര്‍ക്കാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. 258 കോടിയാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് സ്വന്തമാക്കിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍. അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തിയത്. 2021ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തിയത്. ചിത്രം 230 കോടി രൂപയാണ് നേടിയത്.
വിജയ് പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് തെരി. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 2016ലാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫിസില്‍ നിന്ന് 168 കോടിയാണ് ചിത്രം നേടിയത്.
ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഹിന്ദിയില്‍ ഒരുക്കിയ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായിരുന്നു നന്‍പന്‍. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായാണ് വിജയ് എത്തിയത്. 2012ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ശങ്കര്‍ ആയിരുന്നു. മികച്ച വിജയം നേടിയ ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് 150 കോടി നേടി.
2012ല്‍ റിലീസ് ചെയ്ത ചിത്രമാണ് തുപ്പാക്കി. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തിയത്. ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയത്. ബോക്‌സ് ഓഫിസില്‍ നിന്ന് 137 കോടി രൂപ ചിത്രം നേടി.
എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം 2014ലാണ് റിലീസ് ചെയ്തത്. ഇരട്ട വേഷത്തിലാണ് വിജയ് എത്തിയത്. ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് 134 കോടി രൂപ നേടി.
2017ല്‍ റിലീസ് ചെയ്ത ചിത്രം ഭരതന്‍ ആണ് സംവിധാനം ചെയ്തത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് 115 കോടി രൂപ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates