അത്രമേൽ ഹൃദ്യം...; പ്രണയദിനത്തിൽ കാണാം ഈ സിനിമകൾ

കാലം മാറുന്തോറും സിനിമയ്ക്കും മാറ്റങ്ങൾ ഉണ്ടാകും. പ്രേക്ഷരുടെ രുചികളും മാറും.
Romantic movies
പ്രണയദിനത്തിൽ കാണാം ഈ സിനിമകൾ

പ്രണയം പറയാനും പങ്കുവയ്ക്കാനും വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുന്നവരേറെയാണ്. സമ്മാനങ്ങൾ കൈമാറിയും പങ്കാളിക്കൊപ്പം യാത്ര ചെയ്തും ഒന്നിച്ച് സിനിമ കണ്ടുമൊക്കെയാണ് പലരുടെയും പ്രണയദിനാഘോഷം. മനുഷ്യരെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാധ്യമമാണ് സിനിമ. അതുകൊണ്ട് തന്നെ പ്രണയം പ്രമേയമാക്കി നിരവധി സിനിമകൾ വെള്ളിത്തിരയിൽ പിറന്നിട്ടുണ്ട്.

കാലം മാറുന്തോറും സിനിമയ്ക്കും മാറ്റങ്ങൾ ഉണ്ടാകും. പ്രേക്ഷരുടെ രുചികളും മാറും. എന്നാൽ ചില ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരിക്കും. എല്ലാ തലമുറയിലെ ജനങ്ങളും ഇത് നെഞ്ചിലേറ്റുകയും ചെയ്യും. ഇപ്പോഴിതാ ഒരു പ്രണയ ദിനം കൂടി വന്നെത്തുകയാണ്.

പ്രണയിക്കുന്നവരും പ്രണയം മനസിൽ സൂക്ഷിക്കുന്നവരും പ്രണയ ദിനം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. പ്രണയദിനം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ചില സിനിമകൾ നമ്മുടെ മനസിലേയ്ക്ക് എത്തും. ഈ പ്രണയദിനത്തിൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ചിത്രങ്ങൾ കൂടി കണ്ടിരിക്കാം.

1. ടൈറ്റാനിക്

ടൈറ്റാനിക്
ടൈറ്റാനിക്

കാലമെത്ര കഴിഞ്ഞാലും ടൈറ്റാനിക് എന്ന സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കും. ചരിത്ര സംഭവത്തെ ആസ്പദമാക്കി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ സിനിമ എക്കാലത്തെയും ഒരു വിസ്മയമായിരുന്നു. 1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യം ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജാക്കിന്റെയും റോസിന്റെയും അനശ്വര പ്രണയം ഇന്നും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്ന ഒന്നാണ്. കെയ്റ്റ് വിൻസ്‌ലെറ്റ്, ലിയനാർഡോ ഡി കാപ്രിയോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

2. ദ് നോട്ട്ബുക്ക്

ദ് നോട്ട്ബുക്ക്
ദ് നോട്ട്ബുക്ക്

എന്തൊക്കെ തടസങ്ങളുണ്ടായാലും യഥാർഥ പ്രണയം ഒരിക്കലും മാഞ്ഞു പോകില്ല എന്ന് അടിവരയിടുന്ന ചിത്രമാണ് ദ് നോട്ട് ബുക്ക്. നിക്ക് കാസവെറ്റ്സ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ് നോട്ട്ബുക്ക്. നിരൂപകരിൽ നിന്ന് പൊതുവെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റേച്ചൽ, റയാൻ തുടങ്ങിയ താരങ്ങളുടെ പെർഫോമൻസ് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

3. ലാ ലാ ലാൻഡ്

ലാ ലാ ലാൻഡ്
ലാ ലാ ലാൻഡ്

സംഗീതവും ഇമോഷൻസുമൊക്കെ കൂടിച്ചേർന്നുള്ളൊരു സ്വപ്നതുല്യമായ പ്രണയകഥയാണ് ലാ ലാ ലാൻഡ്. ചിത്രത്തിന്റെ ഛായാഗ്രഹണം, സം​ഗീതം, പശ്ചാത്തല സം​ഗീതം എന്നിവയ്ക്കെല്ലാം ഇന്നും ആരാധകരേറെയാണ്. ഡാമിയൻ ചസെൽ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം 2016 ലാണ് പുറത്തിറങ്ങിയത്. റയാൻ ഗോസ്ലിങ്ങ്, എമ്മ സ്റ്റോൺ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

4. മീ ബിഫോർ യു

മീ ബിഫോർ യു
മീ ബിഫോർ യു

തിയ ഷാരോക്ക് സംവിധാനം ചെയ്ത ചിത്രമാണ് മീ ബിഫോർ യു. ചിലപ്പോൾ സ്നേഹം നമ്മളെ പൂർണമായും ജീവിക്കാൻ പഠിപ്പിക്കുമെന്ന് പറയാറില്ലേ. ഈ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് മീ ബിഫോർ യു. എമിലിയ ക്ലാർക്ക്, സാം ക്ലാഫ്ലിൻ, ജാനറ്റ് മക്‌ടീർ, ചാൾസ് ഡാൻസ്, ബ്രണ്ടൻ കോയിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

5. എറ്റേണൽ സൺഷൈൻ ഓഫ് ദ് സ്പോട്ട്ലെസ് മൈൻഡ്

എറ്റേണൽ സൺഷൈൻ ഓഫ് ദ് സ്പോട്ട്ലെസ് മൈൻഡ്
എറ്റേണൽ സൺഷൈൻ ഓഫ് ദ് സ്പോട്ട്ലെസ് മൈൻഡ്

വളരെ മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റേത്. ബ്രേക്കപ്പും അതിനെ തുടർന്നുണ്ടാകുന്ന വേദനയും അതിമനോഹരമായി പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയം, ഓർമകൾ, വിധി അങ്ങനെയെല്ലാത്തിലൂടെയും ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകും. മൈക്കൽ ഗോണ്ട്രി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

6. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ

ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ

റൊമാന്‍റിക് സിനിമാ പ്രേമികൾ ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകുന്ന സിനിമയാകും 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' അഥവാ ഡിഡിഎൽജെ. ഷാരുഖ് ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമ ബോളിവുഡിന്‍റെ തന്നെ ബെഞ്ച് മാർക്കുകളിൽ ഒന്നാണ്. അതിമനോഹരമായ ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന പാട്ടുകളും ഹൃദയസ്‌പർശിയായ കഥയുമാണ് ഈ സിനിമ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാക്കിയത്.

7. അലൈ പായുതെ

അലൈ പായുതെ
അലൈ പായുതെ

മണിരത്നത്തിന്‍റെ സംവിധാനത്തില്‍ 2000ല്‍ പുറത്തെത്തിയ തമിഴ് റൊമാന്‍റിക് ചിത്രമാണ് അലൈ പായുതെ. കാര്‍ത്തിക് ആയി മാധവനും ശക്തിയായി ശാലിനിയും ചിത്രത്തിലെത്തി. മാതാപിതാക്കളുടെ ഇഷ്‍ടത്തിന് വിരുദ്ധമായി ഒരുമിച്ച് ജീവിച്ചു തുടങ്ങുകയാണ് ഇരുവരും. പാരമ്പര്യവും ആധുനികവുമായ ലോകങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രണയം കാട്ടിയ വഴിയെ ജീവിച്ചു തുടങ്ങുന്നവര്‍ നേരിടുന്ന സംഘര്‍ഷത്തെയാണ് മണിരത്നം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നത്. ചിത്രത്തിലെ എ ആര്‍ റഹ്‍മാന്‍റെ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റുകളാണ്.

8. തൂവാനത്തുമ്പികള്‍

തൂവാനത്തുമ്പികള്‍
തൂവാനത്തുമ്പികള്‍

പ്രണയത്തെയും മനുഷ്യരെയും കുറിച്ചുള്ള വ്യത്യസ്തമായ ആഖ്യാനമാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതുകയായിരുന്നു തൂവാനത്തുമ്പികൾ. ഒരിക്കലെങ്കിലും പ്രണയം ജീവിതത്തിലുണ്ടായിട്ടുള്ളവർക്ക് അത്രമേൽ ഹൃദ്യമാണ് ഈ ചിത്രം. മലയാളികളുടെ ഗൃഹാതുരസ്മരണകളിൽ ജയകൃഷ്ണനും ക്ലാരയ്ക്കുമുള്ള പങ്ക് വർണനാതീതമാണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ, ക്ലാര, രാധ എന്നീ കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്കിടയിലുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ മനോഹരമായി പറഞ്ഞുവെച്ചിരിക്കുകയാണ് ചിത്രത്തിലൂടെ പത്മരാജൻ.

9. സോള്‍ട്ട് ആന്‍റ് പെപ്പര്‍

സോള്‍ട്ട് ആന്‍റ് പെപ്പര്‍
സോള്‍ട്ട് ആന്‍റ് പെപ്പര്‍

പ്രണയത്തിന്‍റെ വ്യത്യസ്തമായ ഒരു ആഖ്യാനമാണ് ആഷിഖ് അബുവിന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍. ഭക്ഷണം, പ്രണയം, ഏകാന്തത, സ്വാതന്ത്ര്യം എന്നിവയുടെ സവിശേഷമായ കൂടിച്ചേരലാണ് ഈ സിനിമ. ലാൽ, ആസിഫ് അലി, ശ്വേത മേനോൻ, മൈഥിലി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

10. റോജ

റോജ
റോജ

മറ്റൊരു മണിരത്നം മാജിക്ക് ആണ് റോജ. അരവിന്ദ് സ്വാമിയും മധുബാലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്‍റിക് ത്രില്ലര്‍. മഹാഭാരതത്തിലെ സാവിത്രി- സത്യവാന്‍ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മണിരത്നം ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്. ജമ്മു കശ്മീര്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com