100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: പ്രകാശ് രാജിനെ ചോദ്യം ചെയ്യാൻ ഇഡി: നോട്ടീസ് നൽകി

ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഒരു ജുവലറി ഉടമ ഉൾപ്പെട്ട 100 കോടി രൂപയുടെ ‘പോൺസി’ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. 

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് വിവരം. 

പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിലായി കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം.ചെന്നൈയിൽ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ഈ ഗ്രൂപ്പിന് ശാഖകളുണ്ട്. ഈ പരിശോധനകളുടെ തുടർച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com