'12 വയസില്‍ കാമറൂണിന്റെ സിനിമ സെറ്റില്‍വെച്ച് പീഡിപ്പിക്കപ്പെട്ടു'; 25 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി

1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായ ജോയല്‍ ക്രമെര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി താരം വ്യക്തമാക്കി
'12 വയസില്‍ കാമറൂണിന്റെ സിനിമ സെറ്റില്‍വെച്ച് പീഡിപ്പിക്കപ്പെട്ടു'; 25 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി
Updated on
1 min read

ജെയിംസ് കാമറൂണിന്റെ ട്രൂ ലൈസ് എന്ന സിനിമ സെറ്റില്‍വെച്ച് 12 വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി എലീസ ഡുഷ്‌കു. ഫേയ്‌സ്ബുക്കിലൂടെയാണ് താനിക്കുണ്ടായ ദുരനുഭവം എലിസ തുറന്നു പറഞ്ഞത്. 1994 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് കോര്‍ഡിനേറ്ററായ ജോയല്‍ ക്രമെര്‍ ലൈംഗികമായി ചൂഷണം ചെയ്തതായി താരം വ്യക്തമാക്കി. 

12 വയസിലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നും അതിനാല്‍ എങ്ങനെ പുറത്തുപറയുമെന്നുള്ള സംഘര്‍ഷത്തിലായിരുന്നു താനെന്നും അവര്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവം മാതാപിതാക്കളോടും രണ്ട് സുഹൃത്തുക്കളോടും മുതിര്‍ന്ന സഹോദരനോടും പറഞ്ഞിരുന്നു. എന്നാല്‍ ഇവരാരും പിന്നീട് ഇതിനെക്കുറിച്ച് സംസാരിച്ചില്ല. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ ഉയര്‍ന്നുവന്ന പ്രതിഷേധമാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറയാന്‍ പ്രചോദനമായതെന്നും എലീസ പറഞ്ഞു. 

25 വര്‍ഷം മുന്‍പുണ്ടായ സംഭവം വളരെ വിശദമായാണ് നടി പറഞ്ഞുവെച്ചത്. 36 കാരനായ ക്രമെര്‍ എതിര്‍ക്കാന്‍ 12 കാരിയായ തനിക്ക് സാധിക്കില്ലായിരുന്നു. തന്റെ മാതാപിതാക്കളുടെ വിശ്വാസം പിടിച്ചെടുത്തതിന് ശേഷം മിയാമി ഹോട്ടല്‍ റൂമില്‍ വെച്ച് തന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നെന്ന് എലീസ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നീട് സിനിമയുടെ ചിത്രീകരണത്തിനിടെ പലസമയങ്ങളില്‍ പീഡനം തുടര്‍ന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ എലീസയുടെ ആരോപണങ്ങള്‍ ക്രമെര്‍ തള്ളി. അതേസമയം എലീസയ്ക്ക് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായതായി അറിയില്ലായിരുന്നെന്ന് ട്രൂ ലൈസിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞു. സംഭവം തുറന്നുപറഞ്ഞതിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com