ദിവ്യ ഉണ്ണിക്ക് ഈ ഓണം വളരെ സ്പെഷ്യലായിരുന്നു. താരത്തിന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി എത്തിയതിന് ശേഷമുള്ള ആദ്യ ഓണമായിരുന്നു. കൂടാതെ 17 വർഷത്തിന് ശേഷം താരം അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിക്കുന്ന ഓണമാണ് ഇത്. വർഷങ്ങളായി അമേരിക്കയിലാണ് ദിവ്യയുടെ താമസം. എന്നാൽ ഇത്തവണ ഓണാഘോഷം നാട്ടിലാക്കുകയായിരുന്നു. ഓണച്ചിത്രങ്ങളുമായി താരം തന്നെയാണ് ആരാധകരുമായി വിശേഷം പങ്കുവെച്ചത്.
മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം വിലപ്പെട്ടതായിരിക്കും എന്നാണ് താരം കുറിച്ചത്. ‘ചിലപ്പോൾ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓർത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിച്ച ഈ ഓണം എന്നും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകൾ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ സ്നേഹം.’- താരം കുറിച്ചു. അച്ഛനും അമ്മയ്ക്കും ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ദിവ്യയ്ക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകളുടെ ചോറൂണിന്റേയും മറ്റ് വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അമേരിക്കയിൽ എൻജിനീയറായ അരുൺ കുമാറാണ് ദിവ്യയുടെ ഭർത്താവ്. ആദ്യ വിവാഹത്തിൽ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അർജുൻ, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കൾ. ദിവ്യ അമേരിക്കയിൽ നൃത്ത വിദ്യാലയം നടത്തുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates