18000 അടി ഉയരത്തില്‍ നിന്ന് എടുത്തുചാടി മമ്ത; താരത്തിന്റെ സ്‌കൈ ഡെവിന് കൈയടിച്ച് ആരാധകര്‍; വീഡിയോ

അമേരിക്കയിലെ സാന്റാ ബാര്‍ബറയില്‍ വെച്ചാണ് താരം സ്‌കൈ ഡൈവ് ചെയ്തത്
18000 അടി ഉയരത്തില്‍ നിന്ന് എടുത്തുചാടി മമ്ത; താരത്തിന്റെ സ്‌കൈ ഡെവിന് കൈയടിച്ച് ആരാധകര്‍; വീഡിയോ
Updated on
1 min read

ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് മാത്രമല്ല നടി മമ്ത മോഹന്‍ദാസ്‌ ആരാധകരുടെ മനസ് കീഴടക്കിയത്. തന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളെ മനക്കരുത്തുകൊണ്ട് തോല്‍പ്പച്ച പോരാളി എന്ന പേരില്‍ കൂടിയാണ്. തന്നെ പിടിമുറുക്കിയ കാന്‍സറിനെ മമ്ത നിഷ്പ്രയാസമാണ് തോല്‍പ്പിച്ചത്. ഇപ്പോള്‍ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരം. സ്‌കൈ ഡൈവ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

18,000 അടി ഉയരത്തില്‍ നിന്ന് ചാടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്ത തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. അമേരിക്കയിലെ സാന്റാ ബാര്‍ബറയില്‍ വെച്ചാണ് താരം സ്‌കൈ ഡൈവ് ചെയ്തത്. മുഴുവന്‍ വിവരങ്ങള്‍ക്കൊപ്പമാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 90 സെക്കെന്റ് എടുത്താണ് മമ്ത പറന്നിറങ്ങിയത്. 

തന്റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ ഏറ്റവും വലുത് പ്രാവര്‍ത്തികമാക്കി എന്നാണ് താരം പറയുന്നത്. ഗൈഡിനൊപ്പമാണ് മമ്ത സ്‌കൈ ഡൈവ് ചെയ്തത്. ഒരിക്കല്‍ താന്‍ ഇത് ഒറ്റയ്ക്ക് ചെയ്യുമെന്നും മമ്ത കുറിക്കുന്നു. ഇതിന് മുന്‍പ് നടി മിയയും സ്‌കൈ ഡൈവ് നടത്തി കൈയടി വാങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com