സിനിമയില്‍ 20 വര്‍ഷം; സ്വന്തം നിര്‍മാണ കമ്പനി തുടങ്ങി ഹണി റോസ്

ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്
HONEY ROSE
ഹണി റോസ്ഫെയ്സ്ബുക്ക്
Updated on
1 min read

പിറന്നാള്‍ ദിനത്തില്‍ പുതിയ ചുവടുവെപ്പുമായി നടി ഹണി റോസ്. പുതിയ നിര്‍മാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹണി റോസിന്റെ കുറിപ്പ്

ചിലര്‍ക്ക് സിനിമയെന്നാല്‍ സ്വപ്‌നവും ഭാവനയും അഭിലാഷവുമെല്ലാമാണ്. എന്നാല്‍ എനിക്ക്, 20 വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമാണ് തോന്നുന്നത്. എന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഇന്‍ഡസ്ട്രിയില്‍ കുറച്ചുകൂടി വലിയ റോള്‍ ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നി. എന്റെ പിറന്നാള്‍ ദിനത്തില്‍ (അധ്യാപക ദിനം കൂടിയാണ്) ഹൃദയം നിറഞ്ഞ അഭിമാനത്തോടെ എന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്. സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരുമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുക എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആ?ഗ്രഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com