2.5 ലക്ഷത്തിന്റെ പോണിടെയിലുമായി ഡാന്‍സ്, വ്യത്യസ്ത ലുക്കിന് നോറ ചെയ്തത്‌

ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ അഭിനയിച്ച നടി നോറ ഫതെഹിയുടെ ഹെയര്‍ സ്റ്റൈലാണ്
2.5 ലക്ഷത്തിന്റെ പോണിടെയിലുമായി ഡാന്‍സ്, വ്യത്യസ്ത ലുക്കിന് നോറ ചെയ്തത്‌
Updated on
1 min read

രുണ്‍ ധവാനും ശ്രദ്ധ കപൂറും ഒന്നിക്കുന്ന സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി ഇന്നാണ് റിലീസിന് എത്തിയത്. പേരുപോലെ തന്നെ ഡാന്‍സിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ് ചിത്രം. എന്നാല്‍ ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ അഭിനയിച്ച നടി നോറ ഫതെഹിയുടെ ഹെയര്‍ സ്റ്റൈലാണ്. ചിത്രത്തിനായി 2.5 ലക്ഷം രൂപ മുടക്കി പോണിടെയില്‍ ചെയ്തിരിക്കുകയാണ് നോറ. 

തന്റെ നിര്‍ദേശ പ്രകാരമാണ് കോസ്റ്റ്‌ലി പോണിടെയില്‍ ഉപയോഗിച്ചത് എന്നാണ് നോറ പറയുന്നത്. തനിക്കു വേണ്ടി പ്രത്യേകം പറഞ്ഞ് ദുബായില്‍ നിന്ന് ചെയ്യിച്ചതാണ് മുടിയെന്നും താരം വ്യക്തമാക്കി. മേക്കപ്പ് എക്‌സ്പര്‍ട്ടായ മാര്‍സെലോയുമായി ചേര്‍ന്നാണ് നോറ തന്റെ വ്യത്യസ്ത ലുക്ക് കണ്ടെത്തിയത്. എന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പോണിടെയില്‍ നിര്‍മിച്ചുതരുന്ന നിര്‍മാതാക്കളെ ഞാനും മാര്‍സെലോയും ചേര്‍ന്ന് കണ്ടെത്തി. ശ്രദ്ധ കപൂറുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഭീകര ഭാവം നല്‍കുന്ന നീണ്ട, ഇടതൂര്‍ന്ന മുടിയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്.' നോറ പറഞ്ഞു. 

500 ഗ്രാം യഥാര്‍ത്ഥ മനുഷ്യ മുടി ഉപയോഗിച്ചാണ് നോറയുടെ സ്‌പെഷ്യല്‍ പോണിടെയില്‍ നിര്‍മിച്ചത്. അതിനാല്‍ ഡാന്‍സ് കളിക്കുന്ന സമയത്ത് പോണിടെയില്‍ ഉപയോഗിച്ചപ്പോള്‍ വളരെ ഭാരം അനുഭവപ്പെട്ടു എന്നാണ് നോറ പറയുന്നത്. എന്നാല്‍ രംഗത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിനായി പോണിടെയില്‍ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് പറയുന്നത്. സിനിമയില്‍ ഉടനീളം വ്യത്യസ്ത ലുക്ക് കൊണ്ടുവരണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അതിനാലാണ് തന്റേതായ വഴികള്‍ സ്വീകരിച്ചതെന്നും നോറ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com