ശ്രീദേവി, ജയപ്രദ, റാണി മുഖർജി; കമൽ ഹാസന് നായികയായെത്തിയ ബോളിവുഡ് താരസുന്ദരികൾ

പലപ്പോഴായി കമൽ ഹാസന്റെ പേരിനൊപ്പം പല നടിമാരുടെയും പേരുകൾ ഉയർന്നുവന്നു.
Kamal Haasan
കമൽ ഹാസന് നായികയായെത്തിയ ബോളിവുഡ് താരസുന്ദരികൾ

ഇന്ത്യൻ സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം വളര്‍ന്നുവന്ന നടനാണ് കമല്‍ ഹാസന്‍. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു തുടങ്ങിയ കമല്‍ ഹാസൻ, ഇന്നിപ്പോൾ കൈ വച്ച എല്ലാ മേഖലയിലും ശോഭിച്ചു നിൽക്കുന്ന ആൾ കൂടിയാണ്. സിനിമയ്ക്ക് വേണ്ടിയും കലയ്ക്ക് വേണ്ടിയും ജന്മം കൊണ്ടയാളാണ് കമൽ ഹാസനെന്ന് പ്രമുഖരടക്കം പലരും കമൽ ഹാസനെ കുറിച്ച് പറയാറുണ്ട്.

എഴുപതാം വയസിലെത്തി നിൽക്കുമ്പോഴും തന്റെ എല്ലാമെല്ലാമായ സിനിമയ്ക്ക് വേണ്ടിയും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയും ഏതറ്റം വരെ പോകാനും കമൽ റെഡിയാണ്. എന്നാൽ എല്ലാ സൗഭാ​ഗ്യങ്ങളും ഒരാൾക്ക് ഒരുമിച്ച് കിട്ടില്ലെന്ന് പറയുന്നതിന് കമൽ ഹാസന്റെ വ്യക്തി ജീവിതം ഒരു ഉദാഹരണമാണ്. കരിയറിൽ സക്സസ്ഫുള്ളായതു പോലെ അദ്ദേഹത്തിന്റെ കുടുംബ ജീവിതം അത്ര വിജയമായിരുന്നില്ല.

പലപ്പോഴായി കമൽ ഹാസന്റെ പേരിനൊപ്പം പല നടിമാരുടെയും പേരുകൾ ഉയർന്നുവന്നു. സിനിമ സെറ്റുകളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അഭിമുഖങ്ങളിലൂടെ പല നടിമാരും തുറന്നു പറയുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരുവിധപ്പെട്ട മുൻ നിര നായികമാരെല്ലാം അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. ശ്രീദേവി, ശ്രീവിദ്യ, ഹേമ മാലിനി, ​ഗൗതമി തുടങ്ങിയവർക്കൊപ്പമെല്ലാം കമൽ നായകനായെത്തി. കമൽ ഹാസന്റെ നായികമാരായെത്തിയ ചില ബോളിവുഡ് നടിമാരിലൂടെ.

1. ജയപ്രദ

Kamal Haasan

ഒന്നിലധികം സിനിമകളിൽ കമൽ ഹാസനൊപ്പം പ്രവർത്തിച്ചിട്ടുള്ള നടിയാണ് ജയ പ്ര​ദ. അന്തുലേനി കഥ, മന്മഥ ലീലൈ, നിനൈത്തലേ ഇനിക്കും, സാ​ഗര സം​ഗമം, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം കമൽ ഹാസനൊപ്പം ജയ പ്രദയെത്തി. കമൽ ഹാസനും ജയപ്രദയും തമ്മിലുള്ള ഓൺ-സ്‌ക്രീൻ കെമിസ്ട്രിയും സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.

2. ശ്രീദേവി

Kamal Haasan

കമൽ ഹാസനും ശ്രീദേവിയും സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും ബെസ്റ്റ് താര ജോഡിയാണ്. മനസിൽ തട്ടുന്ന പ്രകടനം കൊണ്ടും മികച്ച കെമിസ്ട്രി കൊണ്ടും ഇരുവരും സിനിമകളിൽ പ്രേക്ഷക ഹൃദയം കവർന്നു. വിവിധ ഭാഷകളിലായി കമൽ ഹാസനൊപ്പം ഇരുപതിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. 1983 ൽ പുറത്തിറങ്ങിയ സദ്മ എന്ന ചിത്രത്തിലെ അവരുടെ പ്രകടനം പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ പിടിച്ചുപറ്റി.

3. ഹേമ മാലിനി

Kamal Haasan

ഡ്രീം ​ഗേൾ ഹേമ മാലിനിക്കൊപ്പം കമൽ ഹാസനെത്തിയപ്പോഴും വലിയ വാർത്തയായി. രാജ് തിലക്, ഏക് നയ് പഹേലി, ഹേ റാം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഹേമ മാലിനിയും കമലും ഒന്നിച്ചെത്തിയത്. അപൂർവ രാഗങ്ങളുടെ റീമേക്കായിരുന്നു ഏക് നയ് പഹേലി.

4. റാണി മുഖർജി

Kamal Haasan

ഹേ റാം എന്ന ചിത്രത്തിനായാണ് കമൽ ഹാസനും റാണി മുഖർജിയും ഒന്നിച്ചെത്തിയത്. കമൽ ഹാസൻ തന്നെയായിരുന്നു ചിത്രം കഥയെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ചതും. ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നതും കമൽ ഹാസൻ തന്നെയാണ്. ഷാരൂഖ് ഖാന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ അപർണ റാം എന്ന റാണി മുഖർജിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

5. രവീണ ടണ്ടൻ

Kamal Haasan

സുരേഷ് കൃഷ്ണ സംവി‌ധാനം ആളവന്താൻ എന്ന ചിത്രത്തിൽ കമൽ ഹാസന് നായികയായെത്തിയത് രവീണ ടണ്ടൻ ആയിരുന്നു. 2001 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. രവീണയെ കൂടാതെ മനീഷ കൊയ്‌രാളയും ചിത്രത്തിൽ നായികയായെത്തിയിരുന്നു. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രവീണ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയ സമയത്ത് തിയറ്ററുകളിൽ വൻ പരാജയമായി മാറിയെങ്കിലും വർഷങ്ങൾക്കിപ്പുറം മികച്ച ചിത്രമായാണ് ആളവന്താൻ വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com