നിങ്ങൾ കണ്ടിരിക്കേണ്ട അഞ്ച് മലയാളം വെബ് സീരീസുകൾ

മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ വെബ് സീരീസുകൾ കുറവാണ്
malayalam series

ഇം​ഗ്ലീഷിലും ഹിന്ദിയിലും ഉൾപ്പടെ നിരവധി സീരീസുകളാണ് നമുക്ക് മുന്നിലുള്ളത്. എന്നാൽ മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ വെബ് സീരീസുകൾ കുറവാണ്. എന്നാൽ ഇതിനോടകം നിരവധി സീരീസുകളാണ് കയ്യടി നേടിയത്. മലയാളത്തിലെ അഞ്ച് സീരീസുകൾ പരിചയപ്പെടാം.

1. പോച്ചർ

poacher

നിമിഷ സജയനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തിയ സീരീസാണ് പോച്ചർ. ക്രൈം ത്രില്ലറായി എത്തിയ സീരീസ് മലയാളത്തിലും ഹിന്ദിയിലുമായാണ് എത്തിയത്. 8 എപ്പിസോഡുള്ള ലിമിറ്റഡ് സീരീസ് റിച്ചി മെഹ്തയാണ് സംവിധാനം ചെയതത്. ആമസോൺ പ്രൈം വിഡിയോസിൽ പോച്ചർ കാണാം.

2. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്

perilloor premier league

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച വെബ് സീരീസാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. നിഖില വിമല്‍, വിജയരാഘവന്‍, സണ്ണി വെയിന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയ സീരീസ് സംവിധാനം ചെയ്തത് പ്രവീണ്‍ ചന്ദ്രനാണ്. രണ്ടാമത്തെ സീസണിന് സൂചന നല്‍കിക്കൊണ്ടാണ് ഇത് അവസാനിച്ചത്.

3. കേരള ക്രൈം ഫയല്‍സ്

kerala crime files

പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ സീരീസാണ് കേരള ക്രൈം ഫയല്‍സ്. അഹമ്മദ് ഖബീറാണ് സംവിധാനം നിര്‍വഹിച്ചത്. അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തി. സീരീസിന്റെ രണ്ടാമത്തെ സീസണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ കേരള ക്രൈം ഫയല്‍സ് കാണാം.

4. മാസ്റ്റര്‍പീസ്

masterpeace

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കോമഡി വെബ് സീരീസാണ് മാസ്റ്റര്‍ പീസ്. നിത്യ മേനോന്‍, ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, അശോകന്‍ തുടങ്ങിയ വന്‍ താരനിരയിലാണ് സീരീസ് ഒരുങ്ങിയത്. ശ്രീജിത്ത് എന്‍ ആയിരുന്നു സംവിധാനം.

5. മേനക

menaka

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസാണ് മേനക. അശ്വിന്‍ കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. മനോരമ മാക്‌സിലൂടെ സീരീസ് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com