
ഗോവിന്ദച്ചാമിയും ജയില്‍ചാട്ടവും വാര്‍ത്താ ലോകത്ത് ചര്‍ച്ചയാവുകയാണ്. ജയില്‍ ചാട്ടം എന്നും സിനിമാ ലോകത്തെ ആവേശം കൊള്ളിച്ചിട്ടുള്ള വിഷയമാണ്. പ്രതികാരം ചെയ്യാന്‍ ജയില്‍ ചാടി വരുന്ന നായകന്മാരും വില്ലന്മാരുമൊക്കെ എല്ലാക്കാലത്തേയും ജനപ്രീയ പ്ലോട്ടുകളാണ്. അങ്ങനെ ജയില്‍ ചാട്ടം പ്രധാന സംസാര വിഷയമായി കടന്നു വരുന്ന ചില അന്താരാഷ്ട്ര സിനിമകള്‍ പരിചയപ്പെടാം.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമകളിലൊന്ന്. 1994 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ടിം റോബിന്‍സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമ പക്ഷെ പിന്നീട് എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുകയായിരുന്നു. ഫ്രാങ്ക് ഡാരബോന്റ് ആണ് സിനിമയുടെ സംവിധാനം. പ്രതീക്ഷ, സ്വാതന്ത്ര്യം തുടങ്ങിയ തീമുകള്‍ സിനിമ സംസാരിക്കുന്നുണ്ട്.
1963 ല്‍ പുറത്തിറങ്ങിയ സിനിമ. സ്റ്റീവ് മക്ക്വീന്‍, ജെയിംസ് ഗാര്‍നര്‍, റിച്ചാര്‍ഡ് ആറ്റന്‍ബര്‍ഗ് തുടങ്ങിയവര്‍ അഭിനയിച്ച സിനിമ. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജോണ്‍ സ്റ്റര്‍ജെസ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജെയിംസ് ക്ലാവെല്ലും ഡബ്യു.ആര്‍ ബര്‍നറ്റും ചേര്‍ന്നാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ പ്രശംസ നേടിയവയാണ്.
ഡോണ് സീഗല്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1979 ലാണ്. അല്‍കാട്രസ് ദ്വീപിലെ ജയിലില്‍ നിന്നും 1962ല്‍ നടന്ന രക്ഷപ്പെടലിന്റെ സിനിമാവിഷ്‌കാരം. ക്ലിന്റ് ഈസ്റ്റ്‌വുഡ്, പാട്രിക് മക്ഗൂഹന്‍, ഫ്രെഡ് വാര്‍ഡ്, ജാക്ക് തിബൂ, ലാരി ഹാന്‍കിന്‍, ഡാനി ഗ്ലോവര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 1979 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.
1973 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം ഫ്രാങ്ക്‌ളിന്‍ ജെ ഷാഫ്‌നര്‍ ആണ്. ഹെന്‍ റി ഷാരിയറുടെ ആത്മകഥയില്‍ നിന്നുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റീവ് മക്ക്വീന്‍ ആണ് പ്രധാന വേഷത്തിലെത്തിയത്. വലിയ ബജറ്റിലൊരുക്കിയ സിനിമ അതിന്റെ ഇരട്ടി ബോക്‌സ് ഓഫീസില്‍ നിന്നും നേടുകയും ചെയ്തിരുന്നു.
ഫോക്‌സിന് വേണ്ടി പോള്‍ ഷോറിങ് ഒരുക്കിയ ക്രൈം ഡ്രാമ സീരീസാണ് പ്രിസണ്‍ ബ്രേക്ക്. ജയിലനകത്തുള്ള സഹോദരനെ മോചിപ്പിക്കാനുള്ള മൈക്കിള്‍ സ്‌കോഫില്‍ഡിന്റെ ശ്രമങ്ങളാണ് സീരീസ് അവതരിപ്പിക്കുന്നത്. അഞ്ച് സീസണുകളുള്ള സീരീസിന്റെ 2005 മുതല്‍ 2017 വരെയാണ് സംപ്രേക്ഷണം ചെയ്തത്. 2009 ല്‍ പുറത്തിറങ്ങിയ ദ ഫൈനല്‍ ബ്രേക്ക് ഈ ഫ്രാഞ്ചൈസിന്റെ ഭാഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates