പൃഥ്വിരാജും നിവിൻ പോളിയും തകർത്ത വർഷം; 2025 ൽ പത്താം വാർഷികം ആഘോഷിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

നിവിൻ പോളിയും പൃഥ്വിരാജുമായിരുന്നു ആ വർഷം ട്രെൻഡ് സെറ്ററായി മാറിയ നായകൻമാർ.
Malayalam Cinema
പൃഥ്വിരാജും നിവിൻ പോളിയും (Malayalam Cinema) ഫെയ്സ്ബുക്ക്

2015 മലയാള സിനിമയ്ക്ക് (Malayalam Cinema) ശ്രദ്ധേയമായ ഒരു വർഷമായിരുന്നു. ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് മുന്നിലെത്തിയ വർഷം. അവയിൽ പല ചിത്രങ്ങളും ബോക്സോഫീസ് റെക്കോർഡുകൾ തകർക്കുകയും പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. സംവിധായകർ പുതിയ പ്രമേയങ്ങൾ പരീക്ഷിക്കുകയും മോളിവുഡിന് കഴിവുറ്റ നിരവധി പുതുമുഖങ്ങളെ കിട്ടിയ വർഷം കൂടിയായിരുന്നു അത്.

ഏകദേശം 140 സിനിമകൾ 2015 ൽ റിലീസായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിവിൻ പോളിയും പൃഥ്വിരാജുമായിരുന്നു ആ വർഷം ട്രെൻഡ് സെറ്ററായി മാറിയ നായകൻമാർ. നിവിൻ പോളി നായകനായെത്തിയ പ്രേമം അന്നെത്തെ ബ്ലോക്ബസ്റ്ററായി മാറുകയും ചെയ്തു. മെയ് 29നായിരുന്നു ചിത്രത്തിന്റെ 10-ാം വാർഷികം. 2025 ൽ പത്ത് വർഷം തികയുന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലൂടെ.

1. ഭാസ്കർ ദ് റാസ്കൽ

Bhaskar The Rascal
ഭാസ്കർ ദ് റാസ്കൽഫെയ്സ്ബുക്ക്

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഭാസ്കർ ദ് റാസ്കൽ. സിദ്ദിഖ് തന്നെയായിരുന്നു ചിത്രത്തിന് കഥയൊരുക്കിയതും. 100 ദിവസത്തോളം ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടർന്നിരുന്നു. ഭാസ്കർ ഒരു റാസ്കൽ എന്ന പേരിൽ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. അരവിന്ദ് സാമിയും അമല പോളുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ആറ് കോടി ബജറ്റിലൊരുക്കിയ ചിത്രം 25 കോടി കളക്ഷൻ നേടുകയും ചെയ്തു. റഫീക്ക് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികൾക്ക് സം​ഗീതമൊരുക്കിയത് ദീപക് ദേവ് ആയിരുന്നു.

Ennu Ninte Moideen
എന്ന് നിന്റെ മൊയ്തീൻവിഡിയോ സ്ക്രീൻഷോട്ട്

2. എന്ന് നിന്റെ മൊയ്തീൻ

പൃഥ്വിരാജിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രമാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍. അറുപതുകളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ഥ പ്രണയ കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 2015 സെപ്റ്റംബറിലായിരുന്നു ചിത്രം റിലീസിനെത്തിയത്. സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ പ്രശംസ നേടിയിരുന്നു. ഗോപി സുന്ദര്‍, എം ജയചന്ദ്രന്‍, രമേശ് നാരായൺ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. ടൊവിനോ തോമസ്, പാർവതി തിരുവോത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. 56 കോടി കളക്ഷനും ചിത്രം തിയറ്ററുകളിൽ നിന്ന് നേടി.

3. പ്രേമം

Premam
പ്രേമംഫെയ്സ്ബുക്ക്

പ്രേമം എന്ന ചിത്രം 2015 ൽ കേരളത്തിലെ യുവാക്കൾക്കിടയിൽ തീർത്ത ഓളം ചെറുതൊന്നുമായിരുന്നില്ല. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് പ്രേമം. നിവിൻ പോളി, സായ് പല്ലവി, അനുപ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നു. നാല് കോടി ബജറ്റിലൊരുക്കിയ ചിത്രം 73 കോടി കളക്ഷൻ നേടി. ചിത്രത്തിലെ പാട്ടുകളും ഹിറ്റായി മാറി.

4. അനാർക്കലി

Anarkali
അനാർക്കലിഫെയ്സ്ബുക്ക്

സച്ചി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അനാർക്കലി. പൃഥ്വിരാജ്, ബിജു മേനോൻ, പ്രിയ ഘോർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. വിദ്യാസാ​ഗർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ലക്ഷദ്വീപിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സുജിത് വാസുദേവായിരുന്നു ഛായാ​ഗ്രഹണം.

5. അമർ അക്ബർ അന്തോണി

Amar Akbar Anthony
അമർ അക്ബർ അന്തോണിവിഡിയോ സ്ക്രീൻഷോട്ട്

നാദിർഷ സംവിധാനം ചെയ്ത് 2015 ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രമാണ് അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ബോക്സോഫീസിൽ നിന്ന് 50 കോടി കളക്ഷൻ ചിത്രം നേടുകയും ചെയ്തു. ജോൺ ജനി ജനാർദ്ദനൻ എന്ന പേരിൽ ചിത്രം കന്നഡയിലേക്കും റീമേക്ക് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com