താരറാണിക്ക് ഇന്ന് 60: ശ്രീദേവിക്ക് ആദരവുമായി ​ഗൂ​ഗിൾ 

ഭർത്താവ് ബോണി കപൂറും മക്കളും ഉൾപ്പടെ നിരവധി പേരാണ് ശ്രീദേവിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്
ശ്രീദേവി
ശ്രീദേവി
Updated on: 
1 min read

ഇന്ത്യൻ സിനിമയിലെ താരറാണിയായി തിളങ്ങിനിന്നിരുന്ന നടിയാണ് ശ്രീദേവി. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലാണ് ശ്രീദേവി നായികയായത്. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് ലേഡി സൂപ്പർസ്റ്റാറിന്റെ 60ാം ജന്മവാർഷികമാണ്. 

ഭർത്താവ് ബോണി കപൂറും മക്കളും ഉൾപ്പടെ നിരവധി പേരാണ് ശ്രീദേവിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. ആരാധകരും പ്രിയതാരത്തിന്റെ ജന്മവാർഷികം ആഘോഷമാക്കുകയാണ്. അതിനിടെ പ്രിയ നായികയ്ക്ക് ആദരവുമായി ​എത്തിയിരിക്കുകയാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍. ശ്രീദേവിയുടെ ഡൂഡിലാണ് അവർ ഒരുക്കിയത്. നൃത്തം ചെയ്യുന്ന ശ്രീദേവിയയെയാണ് ഡൂഡിലിൽ കാണുന്നത്. 

1963ല്‍ തമിഴ്‌നാട്ടിലായിരുന്നു ശ്രീദേവിയുടെ ജനനം. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന്  നായികയായി തിളങ്ങിയ താരം തമിഴ്, തെലുങ്ക്, മലയാളം  സിനിമകളില്‍ അഭിനയിച്ചു. 1976ല്‍ റിലീസ് ചെയ്ത മുണ്ട്ര് മുടിച്ച് ആണ് ശ്രീദേവിയെ ശ്രദ്ധേയയാക്കുന്നത്. പിന്നീട് ബോളിവുഡിലേക്ക് ചുവടുവച്ച ശ്രീദേവി താരപദവിയിലേക്ക് ഉയരുകയായിരുന്നു. ദുബായിലെലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER