കണ്ട് ചിരിക്കാന്‍ പറ്റിയ ഏഴ് സിറ്റ്‌കോം സീരീസുകള്‍

കണ്ട് രസിക്കാന്‍ പറ്റിയ സീരീസുകള്‍ അന്വേഷിക്കുകയാണോ നിങ്ങള്‍?
sitcom

വെറുതെ ഇരിക്കുമ്പോള്‍ കണ്ട് രസിക്കാന്‍ പറ്റിയ സീരീസുകള്‍ അന്വേഷിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഈ സിറ്റ് കോമുകള്‍ ഒന്ന് കണ്ടുനോക്കൂ. ഏറെ ആരാധകരുള്ള ഏഴ് സിറ്റ്‌കോം സീരീസുകള്‍ പരിചയപ്പെടാം.

1. ഫ്രണ്ട്‌സ്

friends

ആറ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞ സീരീസാണ് ഫ്രണ്ട്‌സ്. 1994ലാണ് സീരീസിന്റെ ആദ്യ സീസണ്‍ പുറത്തുവരുന്നത്. പത്ത് വര്‍ഷം നീണ്ടുനിന്ന സീരീസ് 2004ലാണ് അവസാനിച്ചത്. ഇന്നും നിരവധിപേരുടെ പ്രിയപ്പെട്ട ഷോയാണ് ഇത്. നെറ്റ്ഫ്‌ളിക്‌സില്‍ നിങ്ങള്‍ക്ക് ഫ്രണ്ട്‌സ് കാണാം.

2. മോഡേണ്‍ ഫാമിലി

modern family

അമേരിക്കയിലെ ഒരു കുടുംബത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസാണ് മോഡേണ്‍ ഫാമിലി. 11 സീസണുകളിലായാണ് സീരീസ് വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സീരീസ് കാണാം.

3. ബിഗ് ബാങ് തിയറി

big bang theory

ഒരുകൂട്ടം ബുദ്ധിമാന്മാരുടെ സൗഹൃദം പറഞ്ഞ സീരീസാണ് ഇത്. 12 സീസണുകളുള്ള ഈ സീരീസ് ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് 2007ല്‍ ആയിരുന്നു. 2019ലാണ് ഷോ അവസാനിച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ നിങ്ങള്‍ക്ക് കാണാം.

4. യങ് ഷെല്‍ഡന്‍

young sheldon

ബിഗ് ബാങ് തിയറിയിലെ ഷെല്‍ഡല്‍ എന്ന കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് സീരീസാണ് യങ് ഷെല്‍ഡന്‍. ഷെല്‍ഡന്റെ കുട്ടിക്കാലവും കുടുംബവുമെല്ലാമാണ് സീരീസില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2017ലാണ് ആദ്യ സീസണ്‍ എത്തിയത്. ഏഴ് സീസണുകളുള്ള ഷോ ഈ വര്‍ഷം അവസാനിച്ചു. ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ളിക്‌സിലും നിങ്ങള്‍ക്ക് യങ് ഷെല്‍ഡന്‍ കാണാം.

5. ദി ഓഫിസ്

the office

ഒരു ഓഫിസിനുള്ളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ദി ഓഫിസില്‍ പറയുന്നത്. സ്റ്റീവ് കാരലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 9 സീരീസുകളാണ് ഈ ഷോയിലുള്ളത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നു.

6. ബ്രൂക്‌ലിൻ നയന്‍-നയന്‍

brookltyn nine- nine

കോമഡി പശ്ചാത്തലമാക്കി ഒരുക്കിയ പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ സീരീസ്. ന്യൂയോര്‍ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്റ്റീവുകളാണ് സീരീസില്‍ കഥാപാത്രങ്ങളായി എത്തുന്നത്. എട്ട് സീസണുകളാണ് സീരീസിലുള്ളത്. ഷോ നെറ്റ്ഫ്‌ളിക്‌സില്‍ കാണാനാകും.

7. സൈന്‍ഫെല്‍ഡ്

senfled

മികച്ച സിറ്റ്‌കോമുകളിലൊന്നായി കണക്കാക്കുന്ന സീരീസാണ് സൈന്‍ഫെല്‍ഡ്. സെന്‍ഫെല്‍ഡ് എന്ന കഥാപാത്രത്തിന്റേയും സുഹൃത്തുക്കളുടേയും ജീവിതമാണ് ഇതില്‍ പറയുന്നത്. 9 സീസണുകളാണ് സീരീസിലുള്ളത്. നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com