90 എംഎല്‍ മാര്‍ച്ച് ഒന്നിന്: ചിത്രം ഇറങ്ങുന്നതിന് മുന്‍പ് കുടുംബസമേതം കാണരുതെന്ന് മുന്നറിയിപ്പ്

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. 
90 എംഎല്‍ മാര്‍ച്ച് ഒന്നിന്: ചിത്രം ഇറങ്ങുന്നതിന് മുന്‍പ് കുടുംബസമേതം കാണരുതെന്ന് മുന്നറിയിപ്പ്
Updated on
1 min read

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മലയാളി താരം ഒവിയയുടെ 90 എംഎല്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. 

മാര്‍ച്ച് ഒന്നിന് റിലീസ് ആകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഇ ഗ്രൂപ്പ് ആണ്. ഈ ചിത്രം കുടുംബസമേതം കാണരുത് എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യമിറങ്ങിയ ട്രെയിലറില്‍ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ പരാതിപ്പെട്ടു. 
 
ചിത്രത്തില്‍ മലയാളിതാരം ആന്‍സന്‍ പോള്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com