'പ്രിയപ്പെട്ട മനുഷ്യാ, നിങ്ങളില്‍ പലവട്ടം എന്നെ കണ്ടു; കരച്ചില്‍ അടക്കി പിടിച്ച് കണ്ണ് നനച്ച ദിനങ്ങള്‍'; മറുപടി നല്‍കി ദേവരാജ്

മകനും മകളും വിദേശത്താണ് എന്ന പറഞ്ഞ് വീമ്പ് കൊള്ളുന്ന പലരും ഈ പടമൊന്ന് കാണണം.
Devaraj
Devaraj
Updated on
1 min read

ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറിയിരിക്കുകയാണ് വാഴ 2. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് എന്നിവരുടെ അരങ്ങേറ്റ ചിത്രം തീയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ഹിറ്റായിരിക്കുകയാണ് രണ്ടാം ഭാഗം. താരങ്ങളുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

Devaraj
പരസ്ത്രീ ബന്ധമുണ്ടായിട്ടും ഇട്ടിട്ടുപോയില്ല, അവള്‍ എന്റെ ഭാര്യയെന്ന് തിരിച്ചറിയാന്‍ 15 വര്‍ഷം വേണ്ടി വന്നു: പീയുഷ് മിശ്ര

ഹാഷീറിനും സംഘത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലെ മറ്റ് പല താരങ്ങളും ചിത്രത്തിലുണ്ട്. ഇക്കൂട്ടത്തില്‍ കയ്യടി നേടുന്ന പ്രകടനങ്ങളിലൊന്നാണ് യുറേക്ക താരം ദേവരാജിന്റേത്. സജിന്‍ എന്ന കഥാപാത്രമായെത്തിയാണ് ദേവരാജ് കയ്യടി നേടുന്നത്. യുറേക്കയിലൂടെ ചിരിപ്പിച്ചിട്ടുള്ള ദേവരാജ് കണ്ണ് നിറയ്ക്കുകയാണ് വാഴ 2വില്‍.

Devaraj
ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

വാഴ 2വിലെ ദേവരാജിന്റെ പ്രകടനത്തെക്കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഗള്‍ഫിലേക്ക് പോകുന്ന സജിനെ കണ്ടപ്പോള്‍ തന്നെ തന്നെ ഓര്‍മ വന്നുവെന്നാണ് ആരാധകന്‍ പറയുന്നത്. കുറിപ്പിന് ദേവരാജ് മറുപടിയും നല്‍കിയിട്ടുണ്ട്. കാണണം, ഒന്ന് കെട്ടിപ്പിടിക്കണം എന്നായിരുന്നു ദേവരാജിന്റെ മറുപടി. കാണും, കെട്ടിപ്പിടിക്കും എന്ന് ആരാധകനും പറയുന്നുണ്ട്.

ആരാധകന്റെ കുറിപ്പ്:

ഈ മനുഷ്യന്‍ അവതരിപ്പിച്ചു വെച്ചിരിക്കുന്ന കഥാപാത്രം ലൈഫില്‍ ഇത്രയും റിലേറ്റബിള്‍ ആയി തോന്നിച്ചത് ചെറിയ വയസ്സില്‍ എന്തിനെല്ലാമോ വേണ്ടി കടല്‍ കടന്ന് പോവേണ്ടി വന്നൊരു സാഹചര്യം ലൈഫില്‍ ഉണ്ടായത് കൊണ്ടാവും. ഞാന്‍ അറിയാതെ തന്നെ എനിക്ക് നഷ്ടപ്പെട്ട പലതിനെ കുറിച്ചും സിനിമ കണ്ടിറങ്ങുമ്പോള്‍ കണ്ണില്‍ ഉണ്ടായിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കള്‍, കുടുംബം അങ്ങനെ നഷ്ടപ്പെടരുതാത്ത കാലത്ത് നഷ്ടപ്പെട്ടു പോയ പരിചരണങ്ങള്‍, ബന്ധങ്ങള്‍.

പ്രിയപ്പെട്ടൊരാളുടെ മരണത്തിന് പോലും സ്വന്തം ബെഡ് സ്‌പേസിന്റെ മൂലക്ക് രാവിലെ ഡ്യൂട്ടിക്ക് പോവാന്‍ ഉറങ്ങുന്നവരെ ഉണര്‍ത്താതെ കരച്ചില്‍ അടക്കി പിടിച്ച് കണ്ണ് നനച്ച ദിനങ്ങള്‍. മകനും മകളും വിദേശത്താണ് എന്ന പറഞ്ഞ് വീമ്പ് കൊള്ളുന്ന പലരും ഈ പടമൊന്ന് കാണണം. എന്നിട്ട് ഉള്ള് നിറഞ്ഞു ആ മക്കള്‍ അടുത്തു ഉണ്ട് എങ്കില്‍ ഒന്ന് കെട്ടിപ്പിച്ചേക്കണം.

ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല ബോള്‍ഡ് ആയ തീരുമാനങ്ങളില്‍ ഒന്ന് പ്രവാസത്തിന്റെ ലൂപ്പില്‍ നിന്ന് ഇറങ്ങി ഓടാന്‍ കാണിച്ച ധൈര്യമാണ്. ദേവരാജ്, പ്രിയപ്പെട്ട മനുഷ്യാ നിങ്ങളില്‍ ഞാന്‍ പലവട്ടം എന്നെ കണ്ടു.

നിങ്ങള്‍ക്ക് മക്കളെ വിദേശത്തേക്ക് അയക്കാം ചിലപ്പോള്‍ ഒക്കെ നല്ല ഭാവി നല്‍കാം. പക്ഷേ അതൊരിക്കലും അവര്‍ അര്‍ഹിക്കുന്ന അവരുടെ ജീവിതത്തിലെ നല്ല കാലങ്ങള്‍ ബലി കൊടുത്തു കൊണ്ടാവരുത്.

Summary

A fan praises Devaraj's perfomance in Vaazha 2. The Eureka fame actor gives a heart touching reply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com