'കിയാരയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് ആരാധകന്‍; നടി അന്ന് ഏഴ് മാസം ഗര്‍ഭിണി'; വെളിപ്പെടുത്തി ബോഡി ഗാര്‍ഡ്

ആകാശ് അംബാനിയുടെ മാനേജരെ വിളിക്കേണ്ടി വന്നു
Kiara Advani
Kiara Advani
Updated on
1 min read

ബോളിവുഡ് താരം കിയാര അദ്വാനിയെ കടന്നു പിടിക്കാന്‍ ആരാധകന്‍ ശ്രമിച്ചുവെന്ന് ബോഡിഗാര്‍ഡ്. കിയാര ഏഴ് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു സംഭവം. പരസ്യ ചിത്രത്തിന്റെ ഷൂട്ടിനെത്തിയതായിരുന്നു കിയാര. സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് ബോഡി ഗാര്‍ഡ് ആയ സീഷാന്‍ ഖുറേഷിയുടെ വെളിപ്പെടുത്തല്‍.

Kiara Advani
'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; വൈറലായി മമ്മൂട്ടിയുടെ മറുപടി

''അന്ന് കിയാരയുടെ കൂടെ മറ്റൊരു ബോഡിഗാര്‍ഡ് ഉണ്ടായിരുന്നു. പക്ഷെ അവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നതിനാല്‍ സിദ്ധാര്‍ത്ഥ് എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു. അവരെ വിടാന്‍ സിദ്ധാര്‍ത്ഥിന് പേടിയായിരുന്നു. അതിനാല്‍ ഞാന്‍ പോയി. പതിവിലും ശ്രദ്ധയോടെയാണ് ഞാന്‍ എല്ലാം ചെയ്തത്.'' സീഷാന്‍ പറയുന്നു.

Kiara Advani
'ഫോട്ടോയില്‍ കാണുന്നതല്ല യുകെ ജീവിതം, റിസര്‍ച്ച് ചെയ്യാതെ പോയാല്‍ പെടും'; പഠനകാലത്തെക്കുറിച്ച് എസ്തര്‍ അനില്‍

''അവര്‍ വാനിറ്റി വാനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരാള്‍ വന്നു. അയാളും ഞാനും തമ്മില്‍ വാക്ക് തര്‍ക്കമായി. അയാള്‍ സ്യൂട്ട് ധരിച്ചിരുന്നു. മാന്യനായിരിക്കുമെന്ന് കരുതി. ചിലപ്പോള്‍ ചിലര്‍ വന്ന് ഞാന്‍ കോര്‍പ്പേറ്റ് ലോകത്തുള്ളതാണെന്നും എന്നോട് ഇങ്ങനെ സംസാരിക്കരുതെന്നും പറയും. പക്ഷെ എന്റെ ജോലിയാണത്. ഞാന്‍ നേരത്തെ തന്നെ ബാരിക്കേഡ് വെക്കുകയും കര്‍ട്ടനിടുകയും ചെയ്തിരുന്നു. എന്നിട്ടും അയാള്‍ ഉള്ളിലേക്ക് കയറി വന്നു''.

''അയാള്‍ വീണ്ടും വീണ്ടും അടുത്ത് വരാന്‍ ശ്രമിച്ചതോടെ എനിക്ക് ദേഷ്യം വന്നു. അതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആകാശ് അംബാനിയുടെ മാനേജരെ വിളിക്കേണ്ടി വന്നു. താരങ്ങളെ നേരില്‍ കാണുമ്പോള്‍ പലരുടേയും നിയന്ത്രണം നഷ്ടമാകും'' എന്നും സീഷാന്‍ പറയുന്നു.

Summary

A Fan tried to get closer to Kiara Advani recalls her body guard.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com