മണ്ണിൽ പൊന്നുവിളയിച്ച ശ്രീനിവാസൻ; കണ്ടനാട്ടെ പാടശേഖരത്തിൽ നടന് സ്മാരകമൊരുങ്ങുന്നു

35 വർഷത്തോളം തരിശായി കിടന്നിരുന്ന സ്ഥലമാണിത്.
Sreenivasan
Sreenivasanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് കൊച്ചി കണ്ടനാട്ടെ പാടശേഖരത്തിൽ സ്മാരകമൊരുങ്ങുന്നു. തരിശായിക്കിടന്നിരുന്ന പാടശേഖരം കൃഷിയോ​ഗ്യമാക്കിയതും പൊന്നുവിളയിച്ചതും ശ്രീനിവാസന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇത്തവണയും തണ്ണിമത്തനടക്കമുള്ള പച്ചക്കറികൾ കണ്ടനാട്ടെ പാടശേഖരത്തിൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.

35 വർഷത്തോളം തരിശായി കിടന്നിരുന്ന സ്ഥലമാണിത്. 14 വർഷം മുൻപാണ് ശ്രീനിവാസൻ ഇവിടെ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ശ്രീനിവാസന് സ്മാരകമൊരുക്കാൻ ഇതിലും മികച്ച സ്ഥലം വേറെ എവിടെയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു.

Sreenivasan
കയാൽ ചന്ദ്രനൊപ്പം സിജയും മീനാക്ഷിയും; 'സിൻഗ' ടീസർ പുറത്ത്

രണ്ടര ഏക്കറിൽ തുടങ്ങിയ കൃഷി ഇന്നിപ്പോൾ 101 ഏക്കറിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനം പൂർത്തിയാക്കി സ്മാരകം ഉടനെ തന്നെ നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.

Sreenivasan
വീഴ്ത്തിയതല്ല, ആ സൈക്കിള്‍ താനെ വീണത്; പിന്നില്‍ ലാലേട്ടന്റെ ബുദ്ധി; 'ചന്ദ്രോത്സവം' ഇന്‍ട്രോയെക്കുറിച്ച് അളകപ്പന്‍

അതേസമയം ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക് എത്തിയിരുന്നു. പാടത്തോട് ചേർന്ന് ജീവിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താൻ ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഒരിക്കൽ ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Summary

Cinema News: A memorial for Actor Sreenivasan is being prepared in Kandanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com