

'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബ്‌ലീസ്', 'കള' എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലി നായകനാകുന്ന സിനിമയിൽ നസ്‌ലെനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അടുത്തിടെ മുടി കളർ ചെയ്ത നസ്‌ലെന്റെ ഒരു ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ഈ സിനിമയ്ക്ക് വേണ്ടി ആണെന്നുമുള്ള തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
രോഹിത്ത് വിഎസ് നസ്‌ലെനെ മെൻഷൻ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടൽ തീരത്ത് കയ്യിൽ തോക്ക് പിടിച്ച് തിരിഞ്ഞു നിൽക്കുന്ന നസ്‌ലെന്‍റെ ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചത്. 'ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി' എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് വിഎസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇതിനോടകം ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് താഴെ സിനിമ പ്രവര്‍ത്തകരും ആശംസകളായി എത്തിയിട്ടുണ്ട്. ഇതുവരെയുള്ള നസ്‌ലെൻ സിനിമകളിൽ നിന്നും ഒരു ഗ്രേ ഷെഡ് കഥാപാത്രമായിട്ടായിരിക്കും സിനിമയിൽ നടൻ എത്തുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും 'ടിക്കി ടാക്ക' എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
A post shared by Rohit VS on social media mentioning Nazlen is currently gaining attention. There are currently discussions on social media about Nazlen being in Asif Ali's Tiki Taka.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
