'പാട്ടിന് ഈണം നല്‍കാന്‍ മനുഷ്യ ഹൃദയം തന്നെ വേണം'; എഐ ഭാവിയല്ലെന്ന് എ ആര്‍ റഹ്മാന്‍

എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്
A R RAHMAN
എ ആര്‍ റഹ്മാന്‍ഫെയ്സ്ബുക്ക്
Updated on: 
1 min read

സിനിമയിലും സംഗീതത്തിലുമെല്ലാം പിടിമുറുക്കുകയാണ് എഐ. അടുത്തിറങ്ങിയ സിനിമകളില്‍ പലതിലും എഐയുടെ സാന്നിധ്യമുണ്ടായിരുന്നു. മണ്‍മറഞ്ഞു പോയ നിരവധി ഗായകരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ മുന്നിലെത്തി. ഇപ്പോള്‍ എഐയെക്കുറിച്ച് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്.

നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ എഐ സഹായിക്കും. പക്ഷേ പാട്ടിന് ഈണം നല്‍കാന്‍ മനുഷ്യ ഹൃദയവും തത്വജ്ഞാനമുള്ള തലച്ചോറും വേണം. ഗിറ്റാറുമായി സ്‌റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റലൈസേഷനിലൂടെ തെറ്റുകള്‍ക്ക് കൂടുതല്‍ മൂല്യം കൈവരും.- റഹ്മാന്‍ പറഞ്ഞു.

താനും എഐയുടെ സഹായം തേടാറുണ്ട് എന്ന് റഹ്മാന്‍ പറഞ്ഞു. തുടക്കത്തിലെ ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചിലസമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിലസമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്. ആ സമയത്ത് ഞാന്‍ ഫോട്ടോഷോപ്പും എഐയും ചേര്‍ത്ത് ഉപയോഗിക്കും.- റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com